Quantcast

വിപണി കീഴടക്കി കോസ്മോ സ്പോര്‍ട്സ്

MediaOne Logo

admin

  • Published:

    2 May 2018 9:04 PM GMT

വിപണി കീഴടക്കി കോസ്മോ സ്പോര്‍ട്സ്
X

വിപണി കീഴടക്കി കോസ്മോ സ്പോര്‍ട്സ്

സ്പോര്‍ട്സ് ഉല്‍പന്നങ്ങളുടെ കേരള വിപണി കീഴടക്കിയ സ്ഥാപനമാണ് കോസ്മോ സ്പോര്‍ട്സ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്മോസിന് രാജ്യത്തെ വിവിധയിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

സ്പോര്‍ട്സ് ഉല്‍പന്നങ്ങളുടെ കേരള വിപണി കീഴടക്കിയ സ്ഥാപനമാണ് കോസ്മോ സ്പോര്‍ട്സ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്മോസിന് രാജ്യത്തെ വിവിധയിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. കോസ്മോസ് സ്പോര്‍ട്സ് ഉല്‍പന്നങ്ങള്‍ക്കു പുറമെ ഫിറ്റ്നസ് സാമഗ്രികള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് കോസ്മോ സ്പോര്‍ട്സിലുള്ളത്. സ്പോര്‍ട്സ് സൈക്കിളുകളുടെ പ്രത്യേക ഷോറൂമുമുണ്ട്. സ്കൂളുകള്‍‍, ക്ലബ്ലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയിലേക്ക് മൊത്തമായി സ്പോര്‍ട്സ് ഉല്പന്നങ്ങള്‍ വാങ്ങുന്നവര്‍ കോസ്മോസിലാണെത്തുന്നത്. 1990ലാണ് ചില്ലറ വ്യാപാര മേഖലയില്‍ കോസ്മോസ് ആരംഭിക്കുന്നത്. നിലവാരമുള്ള ഉല്‍പന്നങ്ങള്‍ നല്‍കി കഴിഞ്ഞ രണ്ടു ദശാബ്ദം കൊണ്ട് കോസ്മോസ് ഉപഭോക്താക്കളുടെ മനസ്സു കീഴടക്കി. കോഴിക്കോടിനു പുറമെ , മഞ്ചേരി, തൃശൂര്‍ , തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, ബംഗളുരു എന്നിവിടങ്ങളിലാണ് കോസ്മോസിന് ഷോ റൂമുകളുള്ളത്. സ്പോര്‍ട്സ് ഉല്‍പന്നങ്ങളുടെ വിപണിയില്‍ ലോകത്തിലെ മികച്ച കമ്പനികളിലൊന്നായി വളരാനുള്ള ശ്രമത്തിലാണ് കോസ്മോസ്.

TAGS :

Next Story