Quantcast

കേസുകളെ പ്രതിരോധിക്കാന്‍ എന്‍എന്‍ഡിപി സൈബര്‍ സേന വഴി കാമ്പയില്‍ നടത്തും

MediaOne Logo

Khasida

  • Published:

    3 May 2018 12:45 AM GMT

കേസുകളെ പ്രതിരോധിക്കാന്‍ എന്‍എന്‍ഡിപി സൈബര്‍ സേന വഴി കാമ്പയില്‍ നടത്തും
X

കേസുകളെ പ്രതിരോധിക്കാന്‍ എന്‍എന്‍ഡിപി സൈബര്‍ സേന വഴി കാമ്പയില്‍ നടത്തും

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്ന് എസ്എന്‍ഡിപിയില്‍ വിമര്‍ശം

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്ന് എസ്എന്‍ഡിപിയില്‍ വിമര്‍ശം. കേസിനെ രാഷ്ട്രീയമായി നേരിടേണ്ടെന്ന നിലപാടിലാണ് വെള്ളാപ്പള്ളി നടേശന്‍. സംഘടനക്ക് കീഴിലെ സൈബര്‍ സേന വഴി കാമ്പയിന്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. വിജിലന്‍സ് കേസിന് പുറമേ രണ്ട് കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തതോടെ സംഘടന കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

കേസ് വരുന്നതിന് മുന്പ തന്നെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഉള്‍പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ കേസില്‍ ജനറല്‍സെക്രട്ടറി തന്നെ ഒന്നാം പ്രതിയാകുകയായിരുന്നു. ഇതോടെ പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടണമെന്ന് എസ്എന്‍ഡിപിയില്‍ അഭിപ്രായമുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന. എന്നാല്‍ ബിജെപിയോടൊപ്പം നിന്ന് കേസിനെ നേരിടുന്നതിനോട് വെള്ളാപ്പള്ളി നടേശന് യോജിപ്പില്ലായിരുന്നു. അതു കൊണ്ടാണ് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തീരുമാനിച്ചെങ്കിലും വെള്ളാപ്പള്ളി ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നു. സമരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് സമുദായത്തിന് സംഘടനാപരമായി ദോഷം ചെയ്യുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനായിരുന്നു തീരുമാനം. നിയമസഭ സമ്മേളനം കഴിഞ്ഞ് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും പിണറായി വിജയന്‍ കൂടിക്കാഴ്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചില്ല.

ഇതിനിടയില്‍ മൈക്രോ ഫിനാന്‍സ് വായ്പയുടെ പലിശ സഹിതം യൂണിയനുകളില്‍ അടച്ചിട്ടും ശാഖകള്‍ക്ക് ജപ്തി നോട്ടീസ് വന്നു. ഇത് കാണിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ ശാഖകള്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതികള്‍ കേസായതും എസ്എന്‍ഡിപിക്ക് ആഘാതമായിട്ടുണ്ട്. മൈക്രോഫിനാന്‍സ് വായ്പയില്‍ താഴേതട്ടില്‍ പ്രശ്‌നങ്ങളുണ്ടായി എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞതും സംഘടനക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് കാരണം താഴേതട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബോധവല്‍കരണ പരിപാടികള്‍ കാര്യക്ഷമമായി നടക്കുന്നില്ല. അതിനാല്‍ ബോധവല്‍കരണത്തിന് വൈബര്‍ സേനയെ ഉപയോഗിക്കാനാണ് തീരുമാനം. പ്രശ്‌നത്തില്‍ വെള്ളാപ്പള്ളി പുലര്‍ത്തുന്ന സമീപനത്തില്‍ ബിജെപിക്ക് കടുത്ത പ്രതിഷേധമുണ്ടെന്നാണറിവ്.

TAGS :

Next Story