Quantcast

ഒമ്പത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: മാതാവ് അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    4 May 2018 3:05 PM GMT

ഒമ്പത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: മാതാവ് അറസ്റ്റില്‍
X

ഒമ്പത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: മാതാവ് അറസ്റ്റില്‍

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കും.

അടിമാലിയില്‍ ഒന്‍പത് വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം
ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കും.

അടിമാലി കൂമ്പുംപാറയില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മാതാവ് സെലീനയുടെ അറസ്റ്റ്. ഇവരുടെ മറ്റ് രണ്ടു കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തിരുന്നു. രണ്ട് പേരെയും ചെറുതോണിയിലുള്ള സ്വതര്‍ ഷെല്‍ട്ടര്‍ ഹോമിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു കുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. മൂന്നു മാസം മാത്രം പ്രായമുള്ള കുട്ടി ഉള്ളതിനാല്‍ മാതാവിനേയും ഇവരോടൊപ്പം പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ എവിടെ പാര്‍പ്പിക്കും എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.

താന്‍ കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും കുരങ്ങു കടിച്ച പാടാണെ് കുട്ടിയുടെ ദേഹത്ത് ഉള്ളതെന്നുമുള്ള മൊഴിയില്‍ മാതാവ് ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കു മുന്‍പില്‍ എത്തിച്ച് മൊഴി എടുത്തിരുന്നു.

TAGS :

Next Story