Quantcast

വയനാട്ടില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണിയുമായി സി പി ഐ‌‌‌

MediaOne Logo

Khasida

  • Published:

    5 May 2018 1:08 AM IST

വയനാട്ടില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണിയുമായി സി പി ഐ‌‌‌
X

വയനാട്ടില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണിയുമായി സി പി ഐ‌‌‌

അക്രമം തുടര്‍ന്നാല്‍ സി പി എമ്മുകാരെ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് കൈകാര്യം ചെയ്യുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

അടിപിടിക്ക് പിറകെ സി പി എം നേതാക്കള്‍ക്കെതിരെ ഭീഷണി മുഴക്കി വയനാട്ടിലെ സി പി ഐ. അക്രമം തുടര്‍ന്നാല്‍ സി പി എമ്മുകാരെ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് കൈകാര്യം ചെയ്യുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. മാനന്തവാടി നഗരസഭ ഓഫിസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സിപിഎം നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഭീഷണി.

നഗരസഭയിലേയ്ക്ക് ഇന്നലെ സി പി ഐ നടത്തിയ മാര്‍ച്ച് സിപിഎമ്മുകാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലെത്തിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നത്തെ മാര്‍ച്ച്. സി പി ഐ ജില്ലാ സെക്രട്ടറി തന്നെ വെല്ലുവിളി തുടങ്ങിവച്ചു. മറ്റ് നേതാക്കളും ഒട്ടും മോശമാക്കിയില്ല. സി പി എം നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു കൈകാര്യം ചെയ്യുമെന്ന ഭീഷണി.

എല്‍ഡിഎഫ് ഭരിയ്ക്കുന്ന മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ ഫുട്പാത്തില്‍ കച്ചവടം നടത്തുന്നതിവരെ ഒഴിപ്പിയ്ക്കുന്നതിനെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്നാണ് സിപിഐ ഇന്നലെ നഗരസഭാ മാര്‍ച്ച് നടത്തിയത്.

TAGS :

Next Story