Quantcast

അതിരപ്പിള്ളി: ഇരു മുന്നണികള്‍ക്കും തലവേദന

MediaOne Logo

Sithara

  • Published:

    4 May 2018 4:34 PM IST

അതിരപ്പിള്ളി: ഇരു മുന്നണികള്‍ക്കും തലവേദന
X

അതിരപ്പിള്ളി: ഇരു മുന്നണികള്‍ക്കും തലവേദന

അതിരപ്പിള്ളി പദ്ധതിയുടെ പേരിലെ തര്‍ക്കം ഓരോ ദിവസം കഴിയുമ്പോഴും ഇരുമുന്നണികള്‍ക്കും കടുത്ത തലവേദനയാകുന്നു.

അതിരപ്പിള്ളി പദ്ധതിയുടെ പേരിലെ തര്‍ക്കം ഓരോ ദിവസം കഴിയുമ്പോഴും ഇരുമുന്നണികള്‍ക്കും കടുത്ത തലവേദനയാകുന്നു. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ എതിര്‍പ്പുമായി മുന്‍പില്‍ നില്‍ക്കുന്നത് സിപിഐയാണ്. പദ്ധതി വേണ്ടന്ന യുഡിഎഫിന്‍റെ നിലപാടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നത് മൂലം പ്രതിപക്ഷവും സമ്മര്‍ദ്ദത്തിലായി.

ഭരണപക്ഷത്തെ അഭിപ്രായ വ്യത്യാസം മുതലെടുക്കാന്‍ പ്രതിപക്ഷത്തിനോ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫിനോ കഴിയാത്ത സ്ഥിതിയാണ് നിലവില്‍. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലന്ന നിലപാട് ഏറ്റവും ശക്തമായി എടുത്തിരിക്കുന്നത് സിപിഐയും യുവജന വിഭാഗമായ എഐവൈഎഫുമാണ്. ഇത് മൂലം സര്‍ക്കാരും പ്രതിരോധത്തിലായി. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് സിപിഐയുടെ എതിര്‍പ്പ് മാറ്റാന്‍ കഴിയുമെന്ന വിശ്വസത്തിലാണ് സിപിഎമ്മും വൈദ്യുതി വകുപ്പും.

പദ്ധതി വേണ്ടന്ന യുഡിഎഫ് തീരുമാനത്തിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ രംഗത്ത് വന്നത് യുഡിഎഫിനെ കടുത്ത പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനും ഉമ്മന്‍ചാണ്ടിയുടെ നിലപാട് കാരണമായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി കെ മുരളീധരന്‍ രംഗത്ത് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും എം എം ഹസനും വി എം സുധീരനും അടക്കമുള്ളവര്‍ പദ്ധതി വേണ്ടന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി. പദ്ധതിക്കെതിരായ സമരം ഉടന്‍ തുടങ്ങാനാണ് ബിജെപി തീരുമാനം.

TAGS :

Next Story