Quantcast

ശരീഅത്തിനെതിരായ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ കൂട്ടായ്മ രൂപീകരിക്കുമെന്ന് ലീഗ്

MediaOne Logo

Sithara

  • Published:

    4 May 2018 7:17 PM IST

ശരീഅത്തിനെതിരായ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ കൂട്ടായ്മ രൂപീകരിക്കുമെന്ന് ലീഗ്
X

ശരീഅത്തിനെതിരായ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ കൂട്ടായ്മ രൂപീകരിക്കുമെന്ന് ലീഗ്

ശരീഅത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മയും രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരിനെതിരെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ മതേതര സംരക്ഷണ റാലികള്‍ നടത്താന്‍ മുസ്‍ലിം ലീഗ് തീരുമാനം. മുത്തലാഖ് കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കാനും ലീഗിന്‍റെ ദേശീയ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ശരീഅത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മയും രൂപീകരിക്കും.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മുസ്ലിം വിവാഹ മോചന നിയമം ഇന്ത്യയിലെ മുസ്‍ലിം വ്യക്തിനിയമം അട്ടിമറിക്കുമെന്നാണ് ലീഗിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സമീപനം എന്തായിരിക്കണമെന്നാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മയുണ്ടാക്കി ഒരുമിച്ച് നീങ്ങാന്‍ യോഗം തീരുമാനിച്ചു.

സേവ് ഇന്ത്യ, സേവ് സെക്കുലറിസം എന്ന തലക്കെട്ടില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ റാലി സംഘടിപ്പിക്കും. ജാര്‍ഖണ്ഡിലും കര്‍ണാടകത്തിലുമാണ് ആദ്യ റാലികള്‍. പ്രതിപക്ഷ പാര്‍ടി നേതാക്കളെ റാലികളില്‍ പങ്കെടുപ്പിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ടി ദേശീയ ഭാരവാഹികളുടെ പര്യടനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

TAGS :

Next Story