Quantcast

ഉമ്മന്‍ചാണ്ടിയുമായി പ്രശ്നങ്ങളില്ലെന്ന് ചെന്നിത്തല

MediaOne Logo

Subin

  • Published:

    4 May 2018 9:52 AM GMT

ഉമ്മന്‍ചാണ്ടിയുമായി പ്രശ്നങ്ങളില്ലെന്ന് ചെന്നിത്തല
X

ഉമ്മന്‍ചാണ്ടിയുമായി പ്രശ്നങ്ങളില്ലെന്ന് ചെന്നിത്തല

സോളാര്‍ വിവാദത്തിലൂടെ ഉമ്മന്‍ ചാണ്ടിയെ രാഷ്ടീയമായി തേജോവധം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു...

താനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കേസില്‍ ചാണ്ടിക്ക് പിന്നില്‍ കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. സോളാര്‍ പോലെ അനാവശ്യവിവാദത്തിന് പിന്നാലെ പോയ സര്‍ക്കാര്‍ കേരളത്തില്‍ വികസന മുരടിപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ തുടര്‍നടപടികളുടെ പേരില്‍ നേതാക്കളെ വേട്ടയാടുന്നുവെന്നാരോപിച്ച് യുഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. സോളാര്‍ വിവാദത്തിലൂടെ ഉമ്മന്‍ ചാണ്ടിയെ രാഷ്ടീയമായി തേജോവധം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. താനും ഉമ്മന്‍ചാണ്ടിയും ഒന്നാണ്

സോളാര്‍ വിവാദത്തില്‍ യുഡിഎഫിന് ഒരു വെപ്രാളവുമില്ലെന്നും ഒരു തെളിവുമില്ലാത്ത ആരോപണങ്ങളുടെ പിറകേ പോയി കേരള വികസനത്തെ മുരടിപ്പിക്കുകയാണ് എല്‍ഡിഎഫെന്നും ഉമ്മന്‍ ചാണ്ടി. രൂക്ഷമായ ഭാഷയിലാണ് എം എം ഹസ്സന്‍ മുഖ്യമന്ത്രിയെയും സോളാര്‍ കമ്മിഷനെയും പരിഹസിച്ചത്.

TAGS :

Next Story