Quantcast

കെപിസിസി പട്ടിക: കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് യുവനേതാക്കള്‍

MediaOne Logo

Sithara

  • Published:

    4 May 2018 2:41 PM GMT

കെപിസിസി പട്ടിക: കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് യുവനേതാക്കള്‍
X

കെപിസിസി പട്ടിക: കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് യുവനേതാക്കള്‍

കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നു.

സംഘടനാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവനേതാക്കള്‍. കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നു. എ കെ ആന്‍റണിക്ക് പരാതിയും നല്‍കി.

കെപിസിസി അംഗങ്ങളുടെ തെരഞ്ഞടുപ്പ് പൂര്‍ത്തിയായി ജനറല്‍ ബോഡി യോഗം ചേര്‍ന്നെങ്കിലും കോണ്‍ഗ്രസില്‍ പരാതികള്‍ക്ക് കുറവില്ല. യുവജന പ്രാതിനിധ്യം കുറവാണെന്ന് കാണിച്ച് നേരത്തെ പരാതി നല്‍കിയവരാണ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. മുന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ്, ജലീല്‍ മുഹമ്മദ്, വിനോദ് കൃഷ്ണ ഉള്‍പ്പെടെ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. കെപിസിസിയില്‍ യുവജന പ്രാതിനിധ്യത്തിനായി ഇനിയും സമ്മര്‍ദം തുടരാനാണ് യുവനേതാക്കളുടെ തീരുമാനം.

യുവനേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്‍റണിയെയും കണ്ടു. സോളാര്‍ ആരോപണങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെയും ഇവര്‍ വിമര്‍ശിക്കുന്നു. കെപിസിസി ജനറല്‍ ബോഡിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നവരുടെ പട്ടികയിലും ഭാരവാഹി തെരഞ്ഞെടുപ്പിലും ഉള്‍പ്പെടാനാണ് പരാതിക്കാരുടെ ശ്രമം.

TAGS :

Next Story