Quantcast

ഗൌരിയമ്മയെ അനുനയിപ്പിക്കാന്‍ കോടിയേരി

MediaOne Logo

admin

  • Published:

    5 May 2018 9:15 PM GMT

ഗൌരിയമ്മയെ അനുനയിപ്പിക്കാന്‍ കോടിയേരി
X

ഗൌരിയമ്മയെ അനുനയിപ്പിക്കാന്‍ കോടിയേരി

ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ഗൌരിയമ്മയെ അനുനയിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴയിലെത്തി.

ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ഗൌരിയമ്മയെ അനുനയിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴയിലെത്തി. പത്ത് മിനിട്ടിനകം അവസാനിച്ച കൂടിക്കാഴ്ചയില്‍ ഗൌരിയമ്മ ഒത്തുതീര്‍പ്പിനു വഴങ്ങിയില്ലെന്നാണ് സൂചന. ഘടകകക്ഷിയെ പോലെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്കുള്ള പരിഗണന ജെഎസ്എസിനും നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ സിപിഎമ്മുമായി ഗൗരിയമ്മ തെറ്റിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസകും ഗൌരിയമ്മയുമായി ഒത്തുതീര്‍പിന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ആറു സീറ്റില്‍ ഒറ്റക്ക് മത്സരിക്കാന്‍ ജെഎസ്എസ് തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് കോടിയേരി നേരിട്ടെത്തിയത്. പാര്‍ട്ടിയെ ഘടകകക്ഷിയായി പരിഗണിക്കണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടതായാണ് വിവരം. ജെഎസ്എസിന് ആ പരിഗണന നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

TAGS :

Next Story