വിജയത്തിന്‍റെ നിറം കുറച്ച് യുഡിഎഫിലെ വോട്ട് ചോര്‍ച്ച

വിജയത്തിന്‍റെ നിറം കുറച്ച് യുഡിഎഫിലെ വോട്ട് ചോര്‍ച്ച
പികെ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ അത്ര ഭൂരിപക്ഷം കെഎൻഎ ഖാദറിനു ലഭിക്കുമെന്ന് കരുതിയിരുന്നില്ലെങ്കിലും ഇത്ര കറവ് ലീഗ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
സർവ സന്നാഹങ്ങളുമായി ഇരു മുന്നണികളും ഏറ്റുമുട്ടിയ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായത് യുഡിഎഫിന് തിരിച്ചടിയായി. പതിനഞ്ചായിരത്തോളം വോട്ടിൻറെ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. ഉപതെരഞ്ഞെടുപ്പായിട്ടും 2016ൽ ലഭിച്ച വോട്ടുപോലും ബിജെപിക്ക് നിലനിർത്താനാവാതെ പോയപ്പോൾ എസ്ഡിപിഐ വോട്ട് ഇരട്ടിയിലേറെ വർധിപ്പിച്ചു.
2016 നെക്കാൾ 8000ത്തോളം വോട്ടുകൂടിയിട്ടും യുഡിഎഫിന് ഭൂരിപക്ഷത്തിലുണ്ടായ കുറവ് 14747 വോട്ടാണ്.കഴിഞ്ഞ തവണ 38057 വോട്ടിൻറെ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇത്തവണയത് 23310 ആയി കുറഞ്ഞു. ലീഗിൻറെ ശക്തികേന്ദ്രങ്ങളായ ആറു പഞ്ചായത്തുകളിലും ലീഡിൽ വൻകുറവുണ്ടായി.യുഡിഎഫിന് 6954 വോട്ടു കുറഞ്ഞപ്പോൾ എൽഡിഎഫിന് വർധിച്ചത് 7793 വോട്ട്. പികെ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ അത്ര ഭൂരിപക്ഷം കെഎൻഎ ഖാദറിനു ലഭിക്കുമെന്ന് കരുതിയിരുന്നില്ലെങ്കിലും ഇത്ര കറവ് ലീഗ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
തുടക്കം മുതൽ പതറിയ ബിജെപിക്കും തിരിച്ചടിയേറ്റു. കഴിഞ്ഞതവണ 7055 വോട്ടുനേടിയ ബിജെപിക്ക് ഇത്തവണ ലഭിച്ചത് 5728 വോട്ടുകൾ മാത്രം. 1327 വോട്ടിൻറെ കുറവ്. എസ്ഡിപിഐയാണ് നേട്ടമുണ്ടാക്കിയ പാർട്ടി. കഴിഞ്ഞ തവണത്തെക്കാൾ 5600 വോട്ട് അവർ അധികം നേടി.2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ 9058 വോട്ട് നേടിയിരുന്നു. ഇത്തവണ അത്രയെത്തിയില്ലെങ്കിലും 8648 വോട്ടു നേടാൻ അവർക്കായി.മുസ്ലിംലീഗ് വിമതൻ എന്ന് അവകാശപ്പെട്ട ഹംസ കുരുമണ്ണിലിന് നോട്ടയ്ക്ക് പിന്നിലായി സ്ഥാനം. നോട്ടയ്ക്ക് 502 വോട്ടു കിട്ടിയപ്പോൾ ഹംസയ്ക്ക് ലഭിച്ചത് 442 വോട്ട്.
Adjust Story Font
16

