Quantcast

ക്രിയേറ്റീവ് വിജിലന്‍സ് രീതി നടപ്പാക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്

MediaOne Logo

admin

  • Published:

    7 May 2018 2:18 AM GMT

ക്രിയേറ്റീവ് വിജിലന്‍സ് രീതി നടപ്പാക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്
X

ക്രിയേറ്റീവ് വിജിലന്‍സ് രീതി നടപ്പാക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്

ക്രിയേറ്റീവ് വിജിലന്‍സ് എന്ന പുതിയ രീതി നടപ്പിലാക്കുമെന്ന് പുതുതായി ചുമതലയേറ്റ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു. ക്രിയേറ്റീവ് വിജിലന്‍സ് എന്ന പുതിയ രീതി നടപ്പിലാക്കുമന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷിണത്തിലായിരിക്കും. വലിയ പദ്ധതികള്‍ക്ക് പിന്നിലെ അഴിമതി നിരീക്ഷിക്കാനും സംവിധാനമുണ്ടാകും. പിറകിലേക്ക് നോക്കിയല്ല മുന്നോട്ട് നോക്കിയാണ് സഞ്ചരിക്കാന്‍ ഉദേശിക്കുന്നെന്ന് ബാര്‍കോഴ, പാറ്റൂര്‍ കേസുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ജേക്കബ് തോമസ് മറുപടി നല്‍കി.

ഉച്ചയോടെയാണ് ജേക്കബ് തോമസ് വിജിലന്‍സ് ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്ത്. ഡിസട്രക്ക്റ്റീവല്ല ക്രിയേറ്റീവ് വിജിലന്‍സ് ആണ് നടപ്പിലാക്കാന്‍ ഉദേശിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. വലിയ പദ്ധതികള്‍ക്ക് പിന്നില്‍ അഴിമതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തെറ്റായ ദിശയിലേക്ക് പോകുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിനും ജേക്കബ് തോമസ് പ്രതികരിച്ചു. പൊതുജനങ്ങളെ പ്രത്യേകിച്ച് യുവജനങ്ങളെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പങ്കാളികളാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

TAGS :

Next Story