സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് പാര്‍ടി കേരള നേതൃത്വം നിര്‍ദേശം നല്‍കുമെന്ന് ബിജെപി

സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് പാര്‍ടി കേരള നേതൃത്വം നിര്‍ദേശം നല്‍കുമെന്ന് ബിജെപി
കേരളത്തിലെ ബിജെപി എംഎല്‍എയും എംപിയും നിയമസഭാ രാജ്യസഭാ സമ്മേളനത്തിന് മുന്നോടിയായി പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തണമെന്ന് ബിജെപിയുടെ നിര്‍ദേശം.
കേരളത്തിലെ ബിജെപി എംഎല്‍എയും എംപിയും നിയമസഭാ രാജ്യസഭാ സമ്മേളനത്തിന് മുന്നോടിയായി പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തണമെന്ന് ബിജെപിയുടെ നിര്‍ദേശം. സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് പാര്‍ടി നേതൃത്വം നിര്‍ദേശം നല്‍കും. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുമ്പോള്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിനെതിരെയും പാര്‍ടിയില്‍ വിമര്‍ശമയുര്‍ന്നു.
തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ടി നേതൃയോഗത്തിലാണ് പുതിയ നിര്‍ദേശങ്ങളും ഒ രാജഗോപാലിനെതിരെ വിമര്‍ശവുമുയര്‍ന്നത്. കേരളത്തില്‍ നിന്ന് നിയമസഭാ, രാജ്യസഭാ അംഗങ്ങളുള്ള സാഹചര്യത്തില്‍ സഭാ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുമായി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പാര്‍ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഏകപക്ഷീയ നിലപാടുകള്‍ ഒഴിവാക്കുന്നതിനാണ് പുതിയ തീരുമാനം.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിനെതിരെയും ഒറ്റപ്പെട്ട വിമര്‍നങ്ങളുയര്‍ന്നു. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ദേശീയ വ്യാപകമായി പ്രചാരണം നടത്തുന്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് ശരിയായില്ലെന്ന വികാരം ഒരു വിഭാഗം ഭാരവാഹികള്‍ നേതൃയോഗത്തില്‍ ഉന്നയിച്ചു.പാര്‍ടി പുനഃസംഘടന ജുലൈയില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. രണ്ട് ടേം പൂര്‍ത്തിയാക്കിയ മണ്ഡലം പ്രസിഡന്‍റുമാരെ ഒഴിവാക്കാനും ഒരു ടേം പൂര്‍ത്തിയാക്കിവരെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും നേതൃയോഗത്തില്‍ ധാരണയായി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന നേതൃയോഗത്തില്‍ ബിജെപി സ്ഥാനാര്‍ഥികളായിരുന്നവരും തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നവരും ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുകളിലേക്കുള്ള ഭാരവാഹികളും പങ്കെടുത്തു.
Adjust Story Font
16

