Quantcast

പിണറായി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

MediaOne Logo

admin

  • Published:

    8 May 2018 2:05 PM IST

പിണറായി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
X

പിണറായി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

എല്ലാ അര്‍ഥത്തിലും ജനങ്ങള്‍ക്ക് സര്‍ക്കാരിനെ മടുത്തുവെന്നും പിണറായി പറഞ്ഞു

സിപിഎം പിബി അംഗം പിണറായി വിജയന്‍ ധര്‍മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. രാവിലെ തലശേരി റെയില്‍വെ സ്റ്റേഷനിലെത്തിയ പിണറായിക്ക് പ്രവര്‍ത്തകര്‍ ‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. മികച്ച സ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുളളതെന്ന് പറഞ്ഞ പിണറായി ഇത്തവണ സംസ്ഥാനത്ത് ഇടത് മുന്നേറ്റമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളും സിപിഎമ്മിലെ സ്ഥാനാര്‍ഥി പ്രശ്നങ്ങളും പരിഹരിച്ച് പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മടത്ത് ആദ്യഘട്ട പ്രചരണത്തിനെത്തി. രാവിലെ 7.50 ഓടെ തലശേരി റെയില്‍വെ സ്റ്റേഷനിലെത്തിയ പിണറായിയെ പാര്‍ട്ടിചിഹ്നമേന്തിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകരും നേതാക്കളും എതിരേറ്റത്. യുഡിഎഫ് സര്‍ക്കാരിനെ ജനം അത്രയധികം വെറുത്തെന്നു പറഞ്ഞ പിണറായി വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ഇടത് മുന്നേറ്റം ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

വിവിധ പാര്‍ട്ടി കേസുകളില്‍ ജാമ്യമെടുക്കുന്നതിനും മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിക്കുന്നതിനുമാണ് ഇന്ന് പിണറായി സമയം മാറ്റിവെച്ചിരിക്കുന്നത്. നാളെ മുതല്‍ മണ്ഡലത്തിലെ വിവിധ കുടുംബ യോഗങ്ങളില്‍ പിണറായി പങ്കെടുക്കും. ധര്‍മടത്തെ ആദ്യഘട്ട പര്യടനത്തിനുശേഷം പിണറായി മറ്റ് മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനായി പോകും.

TAGS :

Next Story