Quantcast

ആസ്‍ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു

MediaOne Logo

Ubaid

  • Published:

    8 May 2018 3:12 PM IST

ആസ്‍ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു
X

ആസ്‍ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു

വംശീയ ആക്രമണമാണ് നടന്നതെന്ന് ഇപ്പോള്‍ പറയനാവില്ലെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്നുമാണ് പോലീസ് പറയുന്നത്

ആസ്‍ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു. ഫാദര്‍ ടോമി കളത്തൂരാനാണ് പള്ളിക്കുള്ളില്‍ വെച്ച് കുത്തേറ്റത്. ഇന്ത്യക്കാരനായതിനാല്‍ നിങ്ങള്‍ക്ക് പള്ളിയില്‍ കുര്‍ബാന നടത്താന്‍ അവകാശമില്ലെന്ന് പറഞ്ഞ് കഴുത്തില്‍ കുത്തുകയായിരുന്നു. ആക്രമണത്തിനിടെ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തി. നിരവധി വിശ്വാസികള്‍ നോക്കി നില്‍ക്കെയാണ് വൈദികന് നേരെ ആക്രമണം ഉണ്ടായത്.

ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇയാള്‍ കുറച്ചു ദിവസങ്ങളായി പള്ളിക്ക് സമീപം ചുറ്റിതിരിഞ്ഞിരുന്നതായും പറയുന്നു. കറിക്കത്തി കൊണ്ട് കുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വംശീയ ആക്രമണമാണ് നടന്നതെന്ന് ഇപ്പോള്‍ പറയനാവില്ലെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്നുമാണ് പോലീസ് പറയുന്നത്.

TAGS :

Next Story