Quantcast

കരളലിയിക്കും ആശുപത്രിയിലെ രംഗങ്ങള്‍

MediaOne Logo

admin

  • Published:

    8 May 2018 1:41 PM GMT

കരളലിയിക്കും ആശുപത്രിയിലെ രംഗങ്ങള്‍
X

കരളലിയിക്കും ആശുപത്രിയിലെ രംഗങ്ങള്‍

സ്വകാര്യബസിലും ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ എത്തിച്ചത്. സ്‌ഫോടനത്തില്‍ കാല്, കൈ എന്നിവ അറ്റുപോയി ഗുരുതരമായി പരിക്കേറ്റവരെ വിധഗ്ദ ചികിത്സയ്ക്കായ മെഡിക്കല്‍ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കരളലിയിക്കുന്ന കാഴ്ചകള്‍. പുലര്‍ച്ചെ മൂന്നരയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് കൊല്ലം ജില്ലാ ആശുപത്രി നിറഞ്ഞുകവിഞ്ഞു. അത്യാഹിതവിഭാഗത്തില്‍ മരണത്തോട് മല്ലിടിക്കുന്നവരുടെ രോദനം ഡോക്ടര്‍മാരെയും ജീവനക്കാരെയും വലച്ചു. ‌
സ്വകാര്യബസിലും ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ എത്തിച്ചത്. സ്‌ഫോടനത്തില്‍ കാല്, കൈ എന്നിവ അറ്റുപോയി ഗുരുതരമായി പരിക്കേറ്റവരെ വിധഗ്ദ ചികിത്സയ്ക്കായ മെഡിക്കല്‍ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം പരവൂരിൽ വെടിക്കെട്ടിനിടെ അപകടം നടന്ന വിവരം അറിഞ്ഞ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പൂർണസജ്ജരായി നിലയുറപ്പിച്ചിരുന്നു. കൊല്ലം–തിരുവനന്തപുരം ദേശീയപാതയിലൂടെ ആംബുലൻസുകൾ കുതിച്ചു പാഞ്ഞു. അഞ്ചുമണിയോടെ ആംബുലൻസുകൾ മെഡിക്കൽ കോളേജിലേക്ക് എത്തിത്തുടങ്ങി. ശരീരങ്ങളിൽ പലതും ചിന്നിച്ചിതറിയ നിലയിലായിരുന്നു. ആംബുലൻസുകൾക്ക് ഗതാഗത തടസമൊഴിവാക്കി ആശുപത്രിയിലേക്കെത്താൻ കൂടുതൽ പൊലീസിനെ വിവിധ ജംക്‌ഷനുകളിൽ വിന്യസിച്ചു. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്പിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഉടലും കാലുകളും വേര്‍പെട്ട നിലയിലായ നിരവധി മൃതദേഹങ്ങളാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ കഴിയാത്തത് പോലീസിനെ കുഴയ്ക്കുന്നു.

TAGS :

Next Story