Quantcast

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് മുരളീധരന്‍

MediaOne Logo

admin

  • Published:

    8 May 2018 2:31 PM GMT

പ്രതിപക്ഷത്തിന്റെ സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പല കോണുകളിൽ ആവശ്യം ഉയരുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്ന ഏത് സ്ഥാനവും നൽകാൻ പാർട്ടി തയ്യാറാണെന്നും മുരളീധരൻ

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് കെമുരളീധരൻ . പ്രവർത്തകരുടെ വികാരം ഇതാണെന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകരുടെ വികാരം താൻ ഉൾകൊള്ളുന്നുവെന്നും അദ്ദേഹo കൊല്ലത്ത് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ആര്‍എസ്പി നേതാവ് എഎഅസീസ് നടത്തിയ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. നേതൃസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാന്ന്. പ്രവർത്തകരുടെ ആഗ്രഹം പ്രതിപക്ഷ നേതൃനിരയിലേക്ക് ഉമ്മൻ ചാണ്ടി വരണമെന്നതാണ്.. ഈ ആഗ്രഹം താൻ ഉൾകൊള്ളുന്നതായും മുരളീധരൻ പറഞ്ഞു

പ്രതിപക്ഷത്തിന്റെ സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പല കോണുകളിൽ ആവശ്യം ഉയരുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്ന ഏത് സ്ഥാനവും നൽകാൻ പാർട്ടി തയ്യാറാണെന്നും മുരളീധരൻ കൂട്ടി ചേർത്തു.. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കൊല്ലത്ത് യു ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

TAGS :

Next Story