Quantcast

പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

MediaOne Logo

Muhsina

  • Published:

    8 May 2018 8:18 PM GMT

പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം
X

പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വരുന്നതോടെ യുഡിഎഫ് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അന്വേഷണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിനുള്ള അവ്യക്തത പ്രകടമാക്കുന്നതാണ് വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം..

പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് പ്രത്യേക നിയമസഭസമ്മേളനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വരുന്നതോടെ യുഡിഎഫ് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അന്വേഷണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിനുള്ള അവ്യക്തത പ്രകടമാക്കുന്നതാണ് വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത് പ്രതിപക്ഷത്തെ ഒന്നടങ്കം ഞെട്ടിച്ചിരിന്നു. പകച്ച് പോയ യുഡിഎഫ് പക്ഷെ പിന്നീട് പ്രതിരോധം തീര്‍ക്കാനൊരുങ്ങി. ഇതിന്‍റെ ഭാഗമായിട്ടാണ് സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും, കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ മറിടകന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നുമുള്ള വാദങ്ങള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ച്ചതോടെ ഈ ആരോപണങ്ങളില്‍ നിന്ന് തല്‍കാലത്തേക്ക് മുഖം രക്ഷിക്കാന്‍ സര്‍ക്കാരിനായി. സോളോര്‍ റിപ്പോര്‍ട്ടില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ളതും സര്‍ക്കാരിന് പിടിവള്ളിയാണ്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വരുന്നതോടെ യുഡിഎഫിന്‍റെ മുഖം വീണ്ടും വികൃതമാകുമെന്നും ഭരണനേതൃത്വം വിലയരിത്തുന്നു. മറ്റ് നടപടികള്‍ ഒന്നും ഇല്ലെങ്കിലും റിപ്പോര്‍ട്ടിന്മേല്‍ സഭയില്‍ വാദപ്രതിവാദങ്ങളും ചകര്‍ച്ചകളും നടന്നേക്കാം.

അതേസമയം ഉമ്മന്‍ാചണ്ടി അടക്കമുള്ളവര്‍ക്കെതിരെ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം. എജിയും, ഡിജിപിയും നല്‍കിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വീണ്ടും നിയമോപദേശം തേടുന്നതെന്തിന് എന്ന ചോദ്യമായിരിക്കും പ്രതിപക്ഷം ഇനി ഉന്നയിക്കുക. പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അടുത്ത 9ആം തീയതി വരെ മാത്രേമ അതിന് ആയുസുള്ളു എന്നാണ് ഭരണമുന്നണി നേതാക്കള്‍ പറയുന്നത്.

TAGS :

Next Story