Quantcast

മന്ത്രിസഭയുടെ ഐക്യത്തിന് ക്ലിഫ്ഹൌസില്‍ വിരുന്നുസല്‍ക്കാരം

MediaOne Logo

Subin

  • Published:

    10 May 2018 1:13 AM IST

മന്ത്രിസഭയുടെ ഐക്യത്തിന് ക്ലിഫ്ഹൌസില്‍ വിരുന്നുസല്‍ക്കാരം
X

മന്ത്രിസഭയുടെ ഐക്യത്തിന് ക്ലിഫ്ഹൌസില്‍ വിരുന്നുസല്‍ക്കാരം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിരുന്ന്. വൈകീട്ട് ഏഴിനായിരുന്നു വിരുന്ന്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിരുന്ന്. വൈകീട്ട് ഏഴിനായിരുന്നു വിരുന്ന്. മന്ത്രിമാര്‍ക്കിടയിലെ ഐക്യം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് വിരുന്നൊരുക്കിയത്. മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു വിരുന്ന്.

കേരള ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിരുന്നൊരുക്കുന്നത്. മന്ത്രിമാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളിലേക്ക് എത്തിക്കാതിരിക്കാനും മുന്നണി ഐക്യം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ ഒത്തുചേരല്‍.

ഇനി എല്ലാ മാസവും ആദ്യ ബുധനാഴ്ച ഓരോ മന്ത്രിമാരുടെയും വസതികളില്‍ മാറി മാറി വിരുന്നൊരുക്കും. മുഖ്യമന്ത്രിയാണ് വിരുന്നിന് തുടക്കമിട്ടത്. മന്ത്രിമാരില്‍ പകുതിയിലേറെ പേരും പങ്കെടുത്തിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുത്തു.

TAGS :

Next Story