Quantcast

എംഎസ് ബാബുരാജിന് കൊച്ചുമകളുടെ പ്രണാമം

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 4:38 PM IST

എംഎസ് ബാബുരാജിന് കൊച്ചുമകളുടെ പ്രണാമം
X

എംഎസ് ബാബുരാജിന് കൊച്ചുമകളുടെ പ്രണാമം

ഉപ്പൂപ്പയ്ക്ക് പ്രണാമമര്‍പ്പിച്ച് അദേഹത്തിന്റെ നിത്യഹരിത ഗാനങ്ങള്‍ നിമിഷയിലൂടെ വീണ്ടും കോഴിക്കോട്ടെ വേദിയിലെത്തി.

വിഖ്യാത സംഗീത സംവിധായകന്‍ എംഎസ് ബാബുരാജിന് പ്രണാമമര്‍പ്പിച്ച് കൊച്ചുമകള്‍ നിമിഷ സലീമിന്റെ പാട്ടുകള്‍. ഉപ്പൂപ്പയ്ക്ക് പ്രണാമമര്‍പ്പിച്ച് അദേഹത്തിന്റെ നിത്യഹരിത ഗാനങ്ങള്‍ നിമിഷയിലൂടെ വീണ്ടും കോഴിക്കോട്ടെ വേദിയിലെത്തി.

മലയാളികള്‍ ഹൃദയത്തിലേറ്റിയ സംഗീതപ്രതിഭയുടെ അനശ്വര ഗാനങ്ങള്‍ അതേ പാരമ്പര്യത്തില്‍ നിന്ന് വീണ്ടും വേദിയില്‍ എത്തിയപ്പോള്‍ ആസ്വാദകരുടെ ആവേശം അലകടലോളം. എംഎസ് ബാബുരാജ് എന്ന നിത്യഹരിത സംഗീതസംവിധായകന്‍ തൊട്ടുപൊന്നാക്കിയ പാട്ടുകളെല്ലാം കൊച്ചുമകള്‍ നിമിഷ കോഴിക്കോട്ടെ സദസിനു മുന്നില്‍ ആവോളം പാടി. കുട്ടിക്കാലത്ത് തന്നെ നിമിഷ ഉപ്പൂപ്പയെ കുറിച്ച് കേട്ടറിഞ്ഞിരുന്നു. ബാബുരാജിന്റെ മകന്‍ ജബ്ബാറിനൊപ്പം കോഴിക്കോട്ടെ ടൌണ്‍ഹാളില്‍ ആദ്യഗാനം. പിന്നെ ആലാപനത്തിന്റെ നിരവധി വേദികള്‍. ഫാറൂഖ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് നിമിഷ സലീം. തൃപ്പൂണിത്തുറ ഭാരതീയ സംഗീത് വിദ്യാലയത്തിലാണ് സംഗീത പഠനം.

TAGS :

Next Story