Quantcast

എസ്എന്‍ഡിപിക്കെതിരെ വിമര്‍ശനവുമായി എംകെ സാനു

MediaOne Logo

Muhsina

  • Published:

    9 May 2018 11:17 PM IST

എസ്എന്‍ഡിപിക്കെതിരെ വിമര്‍ശനവുമായി എംകെ സാനു
X

എസ്എന്‍ഡിപിക്കെതിരെ വിമര്‍ശനവുമായി എംകെ സാനു

എല്ലാ സമുദായങ്ങളോടും സഹിഷ്ണുതയോടെ പെരുമാറാനാണ് എസ്എന്‍ഡിപി ശ്രമിക്കേണ്ടത്..

എസ് എന്‍ ഡി പിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ‌എം കെ സാനു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല മറിച്ച് ധാര്‍മിക പ്രസ്ഥാനമായാണ് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് എസ്എന്‍ഡിപി പിന്നോട്ട് പോയെന്നും സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ ധാര്‍മികമാണെന്നും പൊതുസമൂഹത്തോട് എസ്എന്‍ഡിപിക്ക് ഉത്തരവാദിത്തങ്ങളുണ്ടെന്നും എം കെ സാനു പറഞ്ഞു. എന്നാല്‍ പ്രസ്ഥാനത്തിന് അപചയം സംഭവിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആയിരിക്കരുത് എസ്എന്‍‍ഡിപിയുടെ പ്രവര്‍ത്തനം. എല്ലാ സമുദായങ്ങളോടും സഹിഷ്ണുതയോടെ പെരുമാറാനാണ് എസ്എന്‍ഡിപി ശ്രമിക്കേണ്ടത്. പ്രസ്ഥാനത്തെ നയിക്കാന്‍ നല്ല നേതാക്കള്‍ ഇല്ലാത്തതും തിരിച്ചടിയായെന്നും സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story