Quantcast

കൃഷ്ണദാസിന് ജാമ്യം നല്‍കിയ ജഡ്ജിക്കെതിരെ പരാതി

MediaOne Logo

admin

  • Published:

    9 May 2018 4:58 AM GMT

കൃഷ്ണദാസിന് ജാമ്യം നല്‍കിയ ജഡ്ജിക്കെതിരെ പരാതി
X

കൃഷ്ണദാസിന് ജാമ്യം നല്‍കിയ ജഡ്ജിക്കെതിരെ പരാതി

ക്യഷ്ണദാസിന് ജിഷ്ണു പ്രണോയി കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവിന് നെഹ്റു ഗ്രൂപ്പുമായി ബന്ധമുള്ളതായി സൂചന ലഭിക്കുന്ന ചിത്രങ്ങൾ തനിക്ക് ലഭിച്ചെന്ന് ജിഷ്ണുവിന്‍റെ മാതാവ്

ജിഷ്ണു പ്രണോയി കേസില്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജഡ്ജിക്ക് എതിരെ പരാതിയുമായി ജിഷ്ണു പ്രണോയിയുടെ മാതാവ് രംഗത്ത് എത്തി. ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്റു ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളതായി വ്യക്തമാക്കുന്ന ചിത്രങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ചിത്രങ്ങളും പരാതിക്കൊപ്പം അയച്ചിട്ടുണ്ട്.

ജിഷ്ണു പ്രണോയിയുടെ കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവധിച്ച ജഡ്ജി എബ്രഹാം മാത്യുവിന് എതിരെയാണ് പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജിഷ്ണവിന്റെ മാതാവ് മഹിജ അയച്ച പരാതിയില്‍ ജഡ്ജിയും നെഹ്റു ഗ്രൂപ്പും തമ്മില്‍ അടുത്ത ബന്ധമുള്ളതായി സൂചന നല്‍കുന്ന ആറ് ചിത്രങ്ങള്‍ ലഭിച്ചതായി വിശദീകരിക്കുന്നു. ഇത് മൂലം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായും നീതി ലഭിക്കില്ലെന്ന തോന്നലുണ്ടാവുകയും ചെയ്തതായും മഹിജ പരാതിയില്‍ പറയുന്നു. നീതി ലഭിക്കാനാവശ്യമായ ഇടപെടല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം

ജസ്റ്റിസ് എബ്രഹാം മാത്യുവിന് നെഹ്റു കോളേജുമായുള്ള ബന്ധം സംശുദ്ധമാണെന്ന് തന്നെ ബോധ്യപ്പെടുത്തി തരണമെന്നും ചീഫ് ജസ്റ്റിസിനോട് മഹിജ ആവശ്യപ്പെട്ടു. സ്പീഡ് പോസ്റ്റ് വഴിയാണ് പരാതി അയച്ചത്.

TAGS :

Next Story