Quantcast

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ യുഡിഎഫ് സത്യഗ്രഹം

MediaOne Logo

Sithara

  • Published:

    9 May 2018 6:54 AM GMT

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ യുഡിഎഫ് സത്യഗ്രഹം
X

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ യുഡിഎഫ് സത്യഗ്രഹം

കെപിസിസി പ്രസിഡന്‍റ് എം എം ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത്

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ സേവ് മൂന്നാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ‍ സത്യഗ്രഹ സമരം നടക്കുന്നു. സര്‍ക്കാര്‍ ഒത്താശയോടെ മൂന്നാറില്‍ സിപിഎം കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൂന്നാര്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് സേവ് മൂന്നാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫ് സത്യഗ്രഹം ആരംഭിച്ചത്. രാവിലെ 10 മണിക്കാരംഭിച്ച സത്യഗ്രഹ സമരത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും പങ്കെടുത്തു. മൂന്നാറില്‍ സിപിഎം കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അതിന് സര്‍ക്കാരിന്‍റെ ഒത്താശയുണ്ടെന്നും ഹസന്‍ കുറ്റപ്പെടുത്തി.

തങ്ങള്‍ മാധ്യമങ്ങള്‍ക്ക് എതിരല്ലെന്നും മൂന്നാറുകാരെ മുഴുവന്‍ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയോടാണ് എതിര്‍പ്പെന്നും പിന്നീട് സംസാരിച്ച കെപിസിസി വൈസ് പ്രസിഡന്‍റ് എ കെ മണി പറഞ്ഞു. വൈകീട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹ സമരം.

TAGS :

Next Story