പോലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം: വി എന്‍ ബീനക്കെതിരെ ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്

പോലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം: വി എന്‍ ബീനക്കെതിരെ ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാക്ക് നല്‍കിയ പരാതി ബീന പൂഴ്ത്തി
പോലീസ് ആസ്ഥാനത്തെ സ്ഥലം മാറ്റ വിവാദത്തില്‍ ജൂനിയര്‍ സൂപ്രണ്ട് വി എന്‍ ബീനക്കെതിരെ ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാക്ക് നല്‍കിയ പരാതി ബീന പൂഴ്ത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പക്ഷെ സ്ഥലം മാറ്റത്തിന് കാരണം ഇതല്ലന്നും വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.
ടി പി സെന്‍കുമാര്‍ പോലീസ് മേധാവിയായതിന് ശേഷം ജൂനിയര്‍ സൂപ്രണ്ട് വിഎന്‍ കുമാരി ബീനയെ സ്ഥലം മാറ്റിയത് വിവാദമായ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്. ശിക്ഷാ നടപടികളുടെ ഭാഗമായല്ല സ്ഥലം മാറ്റമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിജിപി വ്യക്തമാക്കുന്നു. പോലീസ് ആസ്ഥാനത്തെ ക്രമീകരണങ്ങളുടെ ഭാഗമായാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഇതിനുള്ള അധികാരം പോലീസ് മേധാവിക്കുണ്ട്. എല്ലാക്കാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകാറുണ്ടന്നും സെന്‍കുമാര്‍ വിശദീകരിച്ചു. എന്നാല്‍ കാരാട്ട് റസാക്ക് എംഎല്‍എ നല്‍കിയ പരാതി ബീന പൂഴ്ത്തിവെച്ചുവെന്ന കാര്യവും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടും ജൂനിയര്‍ സൂപ്രണ്ടിന്റെ കസേരയില്‍ ഇപ്പോഴും ബീന ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഡിജിപി വിശദീകരണം നല്‍കിയത്.റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര വകുപ്പ് അന്തിമ നടപടി സ്വീകരിക്കും.
Adjust Story Font
16

