Quantcast

ഡോക്ടറേറ്റ് നേടിയ മേഖലയിലെ വൈദഗ്ധ്യം വിജയകരമായ നിക്ഷേപമാക്കിയ സംരംഭക

MediaOne Logo

admin

  • Published:

    9 May 2018 5:24 PM GMT

ഡോക്ടറേറ്റ് നേടിയ മേഖലയിലെ വൈദഗ്ധ്യം വിജയകരമായ നിക്ഷേപമാക്കിയ സംരംഭക
X

ഡോക്ടറേറ്റ് നേടിയ മേഖലയിലെ വൈദഗ്ധ്യം വിജയകരമായ നിക്ഷേപമാക്കിയ സംരംഭക

ഗാര്‍ഹിക നഗര മാലിന്യ സംസ്‌കരണ പദ്ധതിക്ക് വേണ്ടി സ്വന്തമായി രൂപകല്‍പന ചെയ്ത റീനയുടെ പദ്ധതിയെകുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

പിഎച്ച്ഡി നേടിയാല്‍ പിന്നെ യുജിസി ശമ്പളമാണ് എല്ലാവരുടെയും ലക്ഷ്യം. എന്നാല്‍ ഡോക്ടറേറ്റ് നേടിയ മേഖലയിലെ വൈദഗ്ധ്യം വിജയകരമായ നിക്ഷേപമാക്കി മാറ്റിയ സംരംഭകയാണ് അരീന ഹൈജീന്‍ സൊല്യൂഷന്‍സ് എംഡി ഡോ റീന അനില്‍കുമാര്‍. ഗാര്‍ഹിക നഗര മാലിന്യ സംസ്‌കരണ പദ്ധതിക്ക് വേണ്ടി സ്വന്തമായി രൂപകല്‍പന ചെയ്ത റീനയുടെ പദ്ധതിയെകുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

15 വര്‍ഷം മുമ്പ് റീന അനില്‍കുമാര്‍ രാം ബയോളജിക്കല്‍സ് സ്ഥാപിക്കുമ്പോള്‍ മാലിന്യസംസ്‌കരണം കേരളത്തില്‍ ഒരു സംരംഭക സാധ്യതയായിരുന്നില്ല. കൊതുകുനിയന്ത്രണവും ഉറവിടത്തില്‍ തന്നെയുള്ള ഖരമാലിന്യ സംസ്‌കരണവുമായിരുന്നു ആശയം. പിന്നീട് ദ്രവ മാലിന്യസംസ്‌കരണം കൂടി ലക്ഷ്യമിട്ട് അരീന ഹൈജീനും സ്ഥാപിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ നേടിയ ഡോക്ടറേറ്റാണ് റീനയെ ഈ രംഗത്തെത്തിച്ചത്.

വ്യാവസായിക മാലിന്യങ്ങളുടെ ശുദ്ധീകരണം, മഴവെള്ള സംഭരണം, ജലപരിപാലനം എന്നിവയാണ് അരീനയുടെ പ്രവര്‍ത്തന മേഖല. ഖരമാലിന്യ സംസ്‌കരണത്തിനാവശ്യമായ പദ്ധതികളും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുന്നു. ആറായിരത്തിലധികം ബയോഗ്യാസ് പ്ലാന്റുകളും ഒരുലക്ഷത്തില്‍പരം പൈപ്പ് കന്‌പോസ്റ്റുകളും സീവേജ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. മികച്ച വനിതാ സംരംഭകയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും റീനയെ തേടിയെത്തിയിട്ടുണ്ട്.

സംസ്ഥാന ശുചിത്വ മിഷന്റെ ഔദ്യോഗിക പങ്കാളിയായതോടെ കോഴിക്കോട് കോര്‍പറേഷനിലടക്കം മുന്നൂറോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കാനായി. കേരളത്തില്‍ പ്രകൃതി സൗഹൃദ ഭവനങ്ങള്‍ വ്യാപകമാക്കുകയാണ് അരീനയുടെ അടുത്ത പദ്ധതി.

TAGS :

Next Story