Quantcast

ഒളവണ്ണയിലെ ഇന്റസ്ട്രിയല്‍ പ്രമോഷന്‍ സോണിന്റെ പേരില്‍ സിപിഎമ്മില്‍ ഭിന്നത

MediaOne Logo

Subin

  • Published:

    9 May 2018 1:44 PM IST

ഒളവണ്ണയിലെ ഇന്റസ്ട്രിയല്‍ പ്രമോഷന്‍ സോണിന്റെ പേരില്‍ സിപിഎമ്മില്‍ ഭിന്നത
X

ഒളവണ്ണയിലെ ഇന്റസ്ട്രിയല്‍ പ്രമോഷന്‍ സോണിന്റെ പേരില്‍ സിപിഎമ്മില്‍ ഭിന്നത

സിപിഎം ഭരണത്തിലുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമാണ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സോണ്‍ പ്രഖ്യാപിച്ചത്. ഒളവണ്ണ പഞ്ചായത്തിലെ സിപിഎം ഭരണ സമിതി തന്നെയാണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നത്

കോഴിക്കോട് ഒളവണ്ണയിലെ ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സോണിന്റെ പേരില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രദേശിക ഘടകം സമരം ആരംഭിച്ചു. ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനും ഒളവണ്ണ പഞ്ചായത്തും തമ്മിലും വലിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്.

സിപിഎം ഭരണത്തിലുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമാണ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സോണ്‍ പ്രഖ്യാപിച്ചത്. ഒളവണ്ണ പഞ്ചായത്തിലെ സിപിഎം ഭരണ സമിതി തന്നെയാണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നത്. കോര്‍പ്പറേഷനുവേണ്ടി ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാനാകിലെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട്.

പരാതികള്‍ക്ക് സമയം അനുവദിച്ചശേഷമാണ് വ്യവസായ സോണ്‍ പ്രഖ്യാപിച്ചതെന്നും അന്ന് പഞ്ചായത്ത് ഭരണ സമിതി ഒന്നും ചെയ്തിലെന്നും കോര്‍പ്പറേഷന്‍ മേയര്‍ ആരോപിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിക്കെതിരെ സിപിഎംതനെയാണ് സമരത്തിന് തുടക്കം കുറിച്ചത്.

ചുങ്കം ബ്രാഞ്ച് കമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സമരത്തില്‍ പ്രദേശികതലത്തിലെ മുഴുവന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സമര രംഗത്ത് സജീവമാണ്.

TAGS :

Next Story