Quantcast

ഹോര്‍ട്ടി കോര്‍പ്പ് ക്രമക്കേട് മുന്‍ മന്ത്രി കെപി മോഹനന്റെ അറിവോടെയെന്ന് ആരോപണം

MediaOne Logo

admin

  • Published:

    9 May 2018 7:09 AM GMT

ഹോര്‍ട്ടി കോര്‍പ്പ് ക്രമക്കേട് മുന്‍ മന്ത്രി കെപി മോഹനന്റെ അറിവോടെയെന്ന് ആരോപണം
X

ഹോര്‍ട്ടി കോര്‍പ്പ് ക്രമക്കേട് മുന്‍ മന്ത്രി കെപി മോഹനന്റെ അറിവോടെയെന്ന് ആരോപണം

തമിഴ്നാട്ടിലെ വ്യാപാരിക്ക് രണ്ട് കോടി നല്‍കാന്‍ അനുമതി നല്‍കിയത് മന്ത്രികൂടി പങ്കെടുത്ത യോഗത്തില്‍, യോഗത്തിന്‍റെ മിനിറ്റ്സും മൊത്തവ്യാപരിയുടെ കത്തിന്‍റെ

ഹോര്‍ട്ടി കോര്‍പ്പ് ക്രമക്കേട് മുന്‍ മന്ത്രി കെപി മോഹനന്‍റെ അറിവോടെയെന്ന് ആരോപണം. തമിഴ്നാട്ടിലെ പച്ചക്കറി മൊത്തവ്യാപാരിക്ക് നല്‍കാനുള്ള രണ്ട് കോടി രൂപ നല്‍കാന്‍ മന്ത്രികൂടി പങ്െടുത്ത യോഗത്തില്‍ അനുമതി നല്‍കി. യോഗത്തിന്‍റെ മിനിറ്റ്സിന്‍റെയും മൊത്തവ്യാപരിയുടെ കത്തിന്‍റെയും പകര്‍പ്പുകള്‍ മീഡിയവണിന്.

തമിഴ്നാട്ടില്‍ നിന്നുള്ള ഹോര്‍ട്ടികോര്‍പിന്‍റെ പച്ചക്കറി വാങ്ങലാണ് എം ഡി യുടെ പുറത്താക്കലും വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടെയുള്ള നടപടിയില്‍ കലാശിച്ചത്. എന്നാല്‍ ഈ തമിഴ്നാട് കരാറിന് മുന്‍ കൃഷിമന്ത്രിയുടെ ഒത്താശ ഉണ്ടായിരുന്നതായി തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രണ്ട് കോടി 11 ലക്ഷം രൂപയുടെ കുടിശ്ശകയുള്ള കാമരാജ് വെജിറ്റബില്‍ ട്രേഡേഴ്സ് എന്ന മൊത്ത വ്യാപാര സ്ഥാപനം മുന്‍ കൃഷി മന്ത്രി കെ പി മോഹനന് കത്തയച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ 2015 നവംബര്‍ 26 ന് കൃഷി മന്ത്രി പ്രത്യേക യോഗം വി [4]ളിച്ചു. ഹോര്‍ട്ടി കോര്‍പ് ചെയര്‍മാനും എം ഡി യും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തതായി മിനിറ്റ്സില്‍ വ്യക്തമാണ്. 2 കോടി രൂപ തമിഴ്നാട് വ്യാപാരിക്ക് ഗഡുക്കളായി നല്‍കാനുള്ള തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. എന്നാല്‍ തുക നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇതേ വ്യാപാരി പുതിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് പണം ആവശ്യപ്പെട്ട് കത്തയച്ചതോടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നത്. ഹോര്ട്ട കോര്‍പിന്‍റെ പച്ചക്കറി സംഭരണം സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കെ ഇതിലുള്ള മുന്‍ മന്ത്രിയുടെ ഇടപെടല്‍ വിവാദമാകാനാണ് സാധ്യത.

TAGS :

Next Story