Quantcast

വടക്കാഞ്ചേരി സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അതീവപ്രാധാന്യത്തോടെ

MediaOne Logo

Sithara

  • Published:

    10 May 2018 11:17 AM GMT

വടക്കാഞ്ചേരി സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അതീവപ്രാധാന്യത്തോടെ
X

വടക്കാഞ്ചേരി സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അതീവപ്രാധാന്യത്തോടെ

ബിബിസി, റഷ്യന്‍ ടെലിവിഷന്‍ ചാനലായ ആര്‍‌ടി, മെയില്‍വണ്‍, ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്, ഇന്‍ഡിപെന്‍ഡന്റ് അടക്കമുള്ള മാധ്യമങ്ങളാണ് വടക്കാഞ്ചേരി സംഭവം റിപ്പോര്‍ട്ട് ചെയ്തത്

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മ പൊലീസില്‍‌ പരാതി നല്‍കാനെത്തിയപ്പോള്‍ അപഹസിക്കപ്പെട്ട സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ബിബിസി, റഷ്യന്‍ ടെലിവിഷന്‍ ചാനലായ ആര്‍‌ടി, മെയില്‍വണ്‍, ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്, ഇന്‍ഡിപെന്‍ഡന്റ് അടക്കമുള്ള മാധ്യമങ്ങളാണ് വടക്കാഞ്ചേരി സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ വെളിപ്പെടുത്തിയ വാചകങ്ങളാണ് വാര്‍ത്തയുടെ തലവാചമായി മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളും നല്‍കിയിരിക്കുന്നത്.

പെരുമ്പാവൂരില്‍ ജിഷ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം വാര്‍ത്തയായിതിന് പിന്നാലെയാണ് കേരള ജനതയെ ഒന്നാകെ നാണം കെടുത്തി പുതിയ സംഭവവും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. വാര്‍ത്ത നല്‍കിയതിന് പിന്നാലെ സ്ത്രീയുടെ വെളിപ്പെടുത്തിലിന് ശേഷം ഉണ്ടായ നിയമപരവും രാഷ്ട്രീയവുമായ നടപടികളെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്.

TAGS :

Next Story