Quantcast

നോട്ട് പ്രതിസന്ധി: പാളത്തൊപ്പിയും മണ്‍കലവുമായി ഒറ്റയാള്‍ പ്രതിഷേധം

MediaOne Logo
നോട്ട് പ്രതിസന്ധി: പാളത്തൊപ്പിയും മണ്‍കലവുമായി ഒറ്റയാള്‍ പ്രതിഷേധം
X

നോട്ട് പ്രതിസന്ധി: പാളത്തൊപ്പിയും മണ്‍കലവുമായി ഒറ്റയാള്‍ പ്രതിഷേധം

പാളത്തൊപ്പിയും ആര്‍ക്കും വേണ്ടാത്ത അഞ്ഞൂറിന്റെ നോട്ടും ഒഴിഞ്ഞ കഞ്ഞിക്കലവും പറയും ദുരിതം

നോട്ട് നിരോധം തീര്‍ത്ത ദുരിതത്തിനെതിരെ പാളത്തൊപ്പിയും മണ്‍കലവുമായി ഒറ്റയാള്‍ പ്രതിഷേധം. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി പി പി ബാബുവാണ് പ്രതിഷേധമറിയിക്കാന്‍ ഒറ്റയ്ക്ക് നഗരത്തിലിറങ്ങിയത്.

മുദ്രാവാക്യങ്ങളൊന്നുമില്ല. പറയാനുള്ളത് ഒറ്റ വാചകത്തില്‍ പ്ലക്കാര്‍ഡിലുണ്ട്. പാളത്തൊപ്പിയും ആര്‍ക്കും വേണ്ടാത്ത അഞ്ഞൂറിന്റെ നോട്ടും ഒഴിഞ്ഞ കഞ്ഞിക്കലവും ബാക്കി പറയും. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ബാബുവിന് നോട്ട് നിരോധത്തിന് ശേഷം പഴയ പോലെ പണിയില്ല. വല്ലപ്പോഴും കിട്ടുന്ന കൂലി അഞ്ഞൂറിന്റെ നോട്ടും.

മുക്കം ബ‍സ്‍സ്റ്റാന്റിലും സമീപത്തെ ക്ഷേത്രത്തിന്റെ ഉത്സവസ്ഥലത്തുമെല്ലാം ബാബു പ്രതിഷേധവുമായത്തി. നിശബ്ദ പ്രതിഷേധം കണ്ടുനിന്നവര്‍‌ക്കും പുതിയ അനുഭവമായി.

TAGS :

Next Story