Quantcast

എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

MediaOne Logo

admin

  • Published:

    11 May 2018 2:24 AM IST

എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
X

എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തിയതിന് അറസ്റ്റിലായ എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

കോഴിക്കോട് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ 15 എസ്ഐഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

ഡൌണ്‍ ഡൌണ്‍ ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം വിദ്യാര്‍ഥികള്‍ വിളിച്ചുവെന്ന എഫ്ഐആറിലെ പരാമര്‍ശം പൊലീസ് തെറ്റായി ചേര്‍ത്തതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഡൌണ്‍ ഡൌണ്‍ ഹിന്ദുത്വ എന്ന മുദ്രാവാക്യമാണ് വിളിച്ചത് എന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തേ പൊലീസ് നടപടിയും നിയമലംഘനവും ചൂണ്ടിക്കാട്ടി എസ്ഐഒ നേതാക്കള്‍ ഡല്‍ഹി കേരളാ ഹൌസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു.

TAGS :

Next Story