Quantcast

ചിരിയുടെ കൊടിയേറ്റവുമായി കോടിയേരി

MediaOne Logo

Jaisy

  • Published:

    11 May 2018 9:30 AM GMT

ചിരിയുടെ കൊടിയേറ്റവുമായി കോടിയേരി
X

ചിരിയുടെ കൊടിയേറ്റവുമായി കോടിയേരി

ചിരിയുടെ കൊടിയേറ്റം എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.വി മധുവാണ് പുസ്തകം രചിച്ചത്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളിലെ നര്‍മങ്ങള്‍ പുസ്തകരൂപത്തില്‍. ചിരിയുടെ കൊടിയേറ്റം എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.വി മധുവാണ് പുസ്തകം രചിച്ചത്. പുത്തരിക്കണ്ടം മൈതാനില്‍ നടന്ന ചടങ്ങില്‍ വി.എസ് അച്യുതാനന്ദന്‍ പുസ്തകം പ്രകാശനം ചെയ്തു.

കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയിലും പൊതുപരിപാടികളിലും നടത്തിയ പ്രസംഗങ്ങളിലെ നര്‍മങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ചിരിയുടെ കൊടിയേറ്റം എന്ന പേരിലാണ് പുസ്തകം രചിച്ചത്. മാതൃഭൂമി പബ്ലിക്കേഷന്‍ നടത്തുന്ന അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു ചിരിയുടെ കൊടിയേറ്റത്തിന്റെ പ്രകാശനം നടന്നത്. സിനിമാ നടന്‍ ഇന്ദ്രന്‍സിന് വി.എസ് പുസ്തകം കൈമാറി. കോടിയേരിയുടെ പ്രസംഗശൈലിയെ പ്രശംസിച്ചുകൊണ്ടായിരുന്നു വി എസ് ചടങ്ങില്‍ സംസാരിച്ചത്. മറുപടി പ്രസംഗത്തില്‍ വി എസിന്റെ പ്രസംഗം തന്നെ സ്വാധീനിച്ച കാര്യവും കോടിയേരി പങ്കുവെച്ചു.

TAGS :

Next Story