Quantcast

മൈക്രോഫിനാന്‍സ് കേസ് അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ലെന്ന് വിഎസ്

MediaOne Logo

Jaisy

  • Published:

    11 May 2018 5:55 PM GMT

മൈക്രോഫിനാന്‍സ് കേസ് അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ലെന്ന് വിഎസ്
X

മൈക്രോഫിനാന്‍സ് കേസ് അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ലെന്ന് വിഎസ്

കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണം

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ ഹരജിയില്‍ വിഎസ് അച്യുതാനന്ദന്‍ കക്ഷി ചേരും. മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിഎസിന്റെ നടപടി. എന്നാല്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതുകൊണ്ട് മാത്രമാണ് വിഎസ് കേസില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിലാണ് വെള്ളാപ്പള്ളി ഹരജി നല്‍കിയിരിക്കുന്നത്. ഈ കേസില്‍ കക്ഷി ചേരാനാണ് വി എസിന്റെ തീരുമാനം. കേസ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി ഇപ്പോള്‍ നടത്തുന്ന ചെപ്പടിവിദ്യകള്‍ വിലപ്പോകില്ലെന്ന് വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും വെള്ളാപ്പള്ളിയും നടത്തിയ ഗൂഢാലോചനയാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ്. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച കേസിലെ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി. അതുകൊണ്ട് തന്നെ കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു . എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതുകൊണ്ട് മാത്രമാണ് കേസില്‍ കക്ഷി ചേരാന്‍ വിഎസ് തീരുമാനിച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.

കഴിഞ്ഞ ദിവസം ക്ലിഫ് ഹൌസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി നടേശന്‍ ചര്‍ച്ച നടത്തിയത്. കേസില്‍ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് കൂടിക്കാഴ്ചക്ക്ശേഷം വെള്ളാപ്പള്ളി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരായ നീക്കം ശക്തമാക്കാനുള്ള വി എസിന്റെ തീരുമാനം.

TAGS :

Next Story