ടോട്ടല്‍ ഫോര്‍ യു : ശബരീനാഥിന് 20 വര്‍ഷം തടവ് ശിക്ഷ

ടോട്ടല്‍ ഫോര്‍ യു : ശബരീനാഥിന് 20 വര്‍ഷം തടവ് ശിക്ഷ
26 സാക്ഷികള്‍ക്ക് പിഴ തുക വീതിച്ചു നല്‍കണം
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശബരിനാഥിന് 13 കേസുകളിലായി 20 വർഷം തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നത് കൊണ്ട് നാല് വർഷം തടവ് മാത്രമാണ് ശബരിക്ക് ലഭിക്കുക. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. തടവ് ശിക്ഷക്ക് പുറമെ 8.28 കോടി രൂപ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഈ തുക കേസുകളിലെ 26 സാക്ഷികൾക്കായി വീതിച്ച് നൽകണം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ രണ്ട് കേസുകളിൽ ശബരിനാഥ് കുറ്റസമ്മതം നടത്തിയിരുന്നു.
Next Story
Adjust Story Font
16

