Quantcast

പുതിയ സംരംഭകര്‍ക്കായി കെഎസ്ഐഡിസിയുടെ നിരവധി പദ്ധതികള്‍

MediaOne Logo

admin

  • Published:

    11 May 2018 10:00 AM GMT

പുതിയ സംരംഭകര്‍ക്കായി കെഎസ്ഐഡിസിയുടെ നിരവധി പദ്ധതികള്‍
X

പുതിയ സംരംഭകര്‍ക്കായി കെഎസ്ഐഡിസിയുടെ നിരവധി പദ്ധതികള്‍

വന്‍കിട സംരംഭങ്ങള്‍ക്ക് രണ്ട് തരത്തിലാണ് കെ എസ് ഐ ഡി സി സഹായം നൽകുന്നത്

വിദ്യാര്‍ഥി സംരംഭകര്‍ക്ക് ധനസഹായം, സ്റ്റാര്‍ട്ട് അപ് വില്ലേജുകളില്‍ സബ്സിഡി തുടങ്ങിയ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭകര്‍ക്കായി ആവിഷ്കരിച്ചിരിക്കുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയില്‍ ഇത് വന്‍ തോതില്‍ നിക്ഷേപം വര്‍ധിപ്പിച്ചിട്ടുമുണ്ട്. സംരംഭകര്‍ക്കുള്ള കെ എസ് ഐ ഡി സിയുടെ പരിപാടികളെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ് മലബാര്‍ ഗോൾഡ് ഗോ കേരള.

സംസ്ഥാനത്തെ ഇടത്തരം വന്‍കിട വ്യവസായ സംരംഭങ്ങളുടെ മേല്‍നോട്ടത്തിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് കെ എസ് ഐ ഡി സി. വന്‍കിട സംരംഭങ്ങള്‍ക്ക് രണ്ട് തരത്തിലാണ് കെ എസ് ഐ ഡി സി സഹായം നൽകുന്നത്.

വന്‍കിട സംരംഭങ്ങളില്‍ ഷെയറെടുത്തും, ഇടത്തരം സംരംഭങ്ങൾക്ക് ടേം ലോണുകൾ അനുവദിച്ചുമാണ് കെ എസ് ഐ ഡി സി സഹായം നല്‍കുന്നത്. കെ എസ് ഐ ഡി സിക്ക് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സംരംഭകര്‍ക്ക് വലിയ സഹായമാണ്. ഇത്തരം പാര്‍ക്കുകളില്‍ പ്രമുഖ കമ്പനികൾക്ക് വര്‍ക്കിങ് സ്പെയ്സ് അനുവദിക്കുന്നുണ്ട്. 4 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളാണ് ഇപ്പോള്‍ കെ എസ് ഐ ഡി സിക്ക് കീഴിലുള്ളത്

‌സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിലാണ് ഏറ്റവും കൂടുതൽ വളര്‍ച്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതിനായി 110 കോടി രൂപയാണ് ഇത്തവണ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ എന്‍റപ്രണേഴ്സ് സപ്പോര്‍ട് സ്കീമിന് പുറമേ വനിത സംരംഭകരെയും വിദ്യാര്‍ഥി സംരംഭകരെയും പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികളും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പ്രധാനമന്ത്രി മുദ്ര യോചനയും സംരംഭകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന ഓൺലൈന്‍ കോഴ്സുകൾ കേന്ദ്ര സര്‍ക്കാറും നടപ്പാക്കിയിട്ടുണ്ട്.

TAGS :

Next Story