Quantcast

ജിഷ കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

MediaOne Logo

admin

  • Published:

    11 May 2018 11:52 AM GMT

ജിഷ കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയില്‍
X

ജിഷ കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് പൊലീസിന് വിവരമില്ല

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കുറുപ്പംപടി പൊലീസ് ചോദ്യം ചെയ്തു. ജിഷയുടെ വീട്ടില്‍ വനിതാ സിഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പെരുമ്പാവൂര്‍ സ്വദേശികളുടെ വിരലടയാള ശേഖരണം ഇന്നും തുടരുകയാണ്.

ജിഷയുടെ വീടിന് സമീപത്തെ രണ്ട് വാര്‍ഡുകളിലെ പുരുഷന്‍മാരുടെ വിരലടയാളമാണ് ഇന്ന് ശേഖരിക്കുന്നത്.
ജിഷയുടെ വീട്ടില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ശാസ്ത്രീയമായി മാത്രമേ കേസ് തെളിയിക്കാന്‍ കഴിയൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് വിരലടയാളം ശേഖരിക്കുന്നത്. അതേസമയം വനിതാ സിഐയുടെ നേതൃത്വത്തിലുളള സംഘം ജിഷയുടെ വീട്ടിലെത്തി പരിശോധന നടത്തി. ആലുവ പൊലീസ് വനിത സെല്‍ സിഐ പി കെ രാധമണി, എസ് ഐ, എഎസ്ഐ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഇന്ന് പെലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയളെ കുറുപ്പുംപടി പൊലീസ് ചോദ്യംചെയ്തു. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ വഴിത്തിരിവൊന്നും ഉണ്ടയിട്ടില്ല എന്നതാണ് വസ്തുത. അതേസമയം ഡിജിപിയുടെ നേതൃത്വത്തിലുളള ഉന്നതതലയോഗം പെരുമ്പാവൂരില്‍ ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും എപ്പോഴാണ് യോഗം എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. അന്വേഷണം ഊര്‍ജിതമല്ലെന്ന് ആരോപിച്ച് ഡിവൈഎസ്‍പി ഓഫീസിന് മുന്നില്‍ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരവും പുരോഗമിക്കുന്നു.

TAGS :

Next Story