Quantcast

നേതൃമാറ്റം വേണമെന്ന് എ വിഭാഗം; ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലേക്ക്

MediaOne Logo

admin

  • Published:

    12 May 2018 12:21 AM GMT

നേതൃമാറ്റം വേണമെന്ന് എ വിഭാഗം; ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലേക്ക്
X

നേതൃമാറ്റം വേണമെന്ന് എ വിഭാഗം; ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയിലേക്ക്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയിലേക്ക്. നേതൃമാറ്റമെന്ന ആവശ്യം എ വിഭാഗം ശക്തമാക്കിയ സാഹചര്യത്തില്‍ ഹൈകമാന്‍ഡ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. നാളെ നടക്കുന്ന ചര്‍ച്ചക്കായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തിയേക്കും.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മാറിനില്‍ക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലെ എ വിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന ക്യാമ്പ് എക്സിക്യുട്ടിവില്‍ ഐ വിഭാഗത്തിന്റെ പിന്തുണയില്ലാതിരുന്നതിനാല്‍ ഈ ആവശ്യത്തിന് പൊതുസ്വീകാര്യത ലഭിച്ചിരുന്നില്ല. നേതൃമാറ്റ ചര്‍ച്ചകള്‍ പാര്‍ട്ടിയിലുണ്ടായില്ലെന്ന നിലപാടാണ് വി എം സുധീരനും രമേശ് ചെന്നിത്തലയും സ്വീകരിച്ചത്. തുടര്‍ന്ന് നേതൃമാറ്റ ആവശ്യം ഉന്നയിക്കാനായി എ വിഭാഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഡല്‍ഹിയിലേക്കയച്ചു. നേതൃമാറ്റ ചര്‍ച്ച ഉയര്‍ന്നതായി എ വിഭാഗം നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നേതാക്കളെ ഹൈക്കമാന്‍ഡ് ചര്‍ച്ചക്ക് വിളിപ്പിച്ചത്.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലെത്തും. നാളെ ഉച്ചക്കാണ് നേതൃത്വവുമായുള്ള ചര്‍ച്ച. ഇതിന് മുന്നോടിയായി എ കെ ആന്റണി ഉള്‍പ്പടെയുള്ള നേതാക്കളുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തിയേക്കും. നേതൃമാറ്റമില്ലാതെ സമവായത്തിലെത്തിക്കാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമമമെന്നാണ് സൂചന. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഡല്‍ഹി ചര്‍ച്ചയില്‍ ഇടം പിടിക്കും.

TAGS :

Next Story