Quantcast

മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

Damodaran

  • Published:

    13 May 2018 2:57 AM GMT

മുഖ്യമന്ത്രിയ്ക്ക് പ്രവൃത്തിസമയത്ത് പൂക്കളമിട്ട് ആഘോഷിക്കാം പക്ഷെ പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്നും ....

ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ജീവനക്കാര്‍ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനില്‍ ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി ദിവസം ഓണാഘോഷം നടത്താന്‍ പോവുകയാണെന്ന് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കുടുംബസമേതമാണ് ആഘോഷം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൂക്കളവുമിടുന്നുണ്ട്. മുഖ്യമന്ത്രിയ്ക്ക് പ്രവൃത്തിസമയത്ത് പൂക്കളമിട്ട് ആഘോഷിക്കാം പക്ഷെ പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്നും ചെന്നിത്തല പരിഹസിക്കുന്നു.

അറിഞ്ഞില്ലേ വിശേഷം. ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ജീവനക്കാര്‍ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്...

Publicado por Ramesh Chennithala em Segunda, 29 de agosto de 2016
TAGS :

Next Story