Quantcast

ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പൊലീസ് പിടികൂടി

MediaOne Logo
ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പൊലീസ് പിടികൂടി
X

ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പൊലീസ് പിടികൂടി

‌‌താമരശ്ശേരി സ്വദേശി ഷഹദലിയുടെ പരാതിയിലാണ് പൊലീസ് ദാനവനെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് വ്യാപാര സൈറ്റായ ഓ എല്‍ എക്സില്‍ ഒരുലക്ഷത്തില്‍ പരം രൂപ വിലവരുന്ന രണ്ട് ഐ ഫോണുകള്‍ ഷഹദലി വില്‍പനക്കുവെച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പൊലീസ് പിടികൂടി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ദാനവന്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായത്. ഫോണുകള്‍ വിലപറഞ്ഞ് കൈക്കലാക്കിയ ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞായിരുന്നു തട്ടിപ്പ്. വിവിധ ജില്ലകളിലായി നൂറോളം കേസില്‍‌ ഇയാള്‍ പ്രതിയാണെന്നും ആള്‍മാറാട്ടം നടത്തിയായിരുന്നു മിക്ക കേസിലും തട്ടിപ്പെന്നും പൊലീസ് പറഞ്ഞു.‌‌

‌‌താമരശ്ശേരി സ്വദേശി ഷഹദലിയുടെ പരാതിയിലാണ് പൊലീസ് ദാനവനെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് വ്യാപാര സൈറ്റായ ഓ എല്‍ എക്സില്‍ ഒരുലക്ഷത്തില്‍ പരം രൂപ വിലവരുന്ന രണ്ട് ഐ ഫോണുകള്‍ ഷഹദലി വില്‍പനക്കുവെച്ചിരുന്നു. താന്‍ ഡോക്ടറാണെന്നും ഫോണ്‍ ആവശ്യമുണ്ടെന്നും പറഞ്ഞാണ് പ്രതി ഷഹദലിയെ മെഡിക്കല്‍ കോളജിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം ഇയാള്‍ പണം നല്‍കാതെ കടന്നു കളഞ്ഞു.

ചേര്‍‌ത്തല, കാസര്‍കോഡ്, നാദാപുരം, പറവൂര്‍ എന്നിങ്ങനെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനസ്വഭാവത്തിലുള്ള കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചേര്‍ത്തലയില്‍ അഡീഷണല്‍ തഹസില്‍ദാര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ വസ്ത്രധാരണവും പെരുമാറ്റവും. മുത്തൂറ്റ് ബാങ്കിന്റെ മാനന്തവാടി ശാഖയില്‍ നിന്നും സ്വര്‍ണ വായ്പയുടെ പേരില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപയും ഇയാള്‍ തട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് എസ് ഐ വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

TAGS :

Next Story