Quantcast

നോട്ട് നിരോധത്തില്‍ തളര്‍ന്ന് മത്സ്യത്തൊഴിലാളികള്‍

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 3:16 AM GMT

നോട്ട് നിരോധത്തില്‍ തളര്‍ന്ന് മത്സ്യത്തൊഴിലാളികള്‍
X

നോട്ട് നിരോധത്തില്‍ തളര്‍ന്ന് മത്സ്യത്തൊഴിലാളികള്‍

തമിഴ്നാട്ടില്‍ നിന്നെത്തിയ ബോട്ടുകളിലെ തൊഴിലാളികള്‍ പണമില്ലാത്തതിനാല്‍ ഹാര്‍‌ബറുകളില്‍ കുടുങ്ങിയിരിക്കുകയാണ്.

നോട്ട് നിരോധത്തില്‍ സംസ്ഥാനത്തെ മത്സ്യ മേഖല കടുത്ത പ്രതിസന്ധിയില്‍. തമിഴ്നാട്ടില്‍ നിന്നെത്തിയ ബോട്ടുകളിലെ തൊഴിലാളികള്‍ പണമില്ലാത്തതിനാല്‍ ഹാര്‍‌ബറുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പ്രതിസന്ധി തുടരുകയാണെങ്കില്‍ കടലില്‍ പോകില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.

മത്സ്യലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് നോട്ട് നിരോധം. വിലകൂടിയ മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വാങ്ങാന്‍ ആളില്ല. തുച്ഛമായ വിലക്ക് വിറ്റൊഴിവാക്കേണ്ട ഗതികേടിലാണ് ഇവര്‍. അതും പഴയ നോട്ടുകള്‍ വാങ്ങി. തമിഴ്നാട്ടില്‍ നിന്നും വരുന്ന ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയാണ് ഏറെ കഷ്ടം. കേരളത്തിലെ ഹാര്‍ബറുകളിലെത്തിയപ്പോഴാണ് പലരും നോട്ട് നിരോധത്തിന്റെ കഥ പോലും അറിയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി തുടരുകയാണെങ്കില്‍ മത്സ്യബന്ധനം നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് ബോട്ടുടമകളും പറയുന്നത്.

TAGS :

Next Story