Quantcast

എം എം മണിയെ അപഹസിച്ച് ജൂഡ് ആന്റണി

MediaOne Logo
എം എം മണിയെ അപഹസിച്ച് ജൂഡ് ആന്റണി
X

എം എം മണിയെ അപഹസിച്ച് ജൂഡ് ആന്റണി

എം എം മണി മന്ത്രിയാകുമെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ പരിഹാസവുമായി സംവിധായകന്‍ ജൂഡ് ആന്റണി.

എം എം മണി മന്ത്രിയാകുമെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ പരിഹാസവുമായി സംവിധായകന്‍ ജൂഡ് ആന്റണി. എഫ്ബിയിലാണ് ജൂ‍ഡ് ആന്റണി പരിഹാസവുമായി രംഗത്തെത്തിയത്. വെറുതെ സ്കൂളില്‍ പോയി എന്നാണ് ജൂഡിന്റെ പോസ്റ്റ്. എം എം മണിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരോക്ഷമായി പരിഹസിച്ചിരിക്കുകയാണ് ജൂഡ് ആന്റണി. ജൂഡിന്റെ പോസ്റ്റിന് കീഴില്‍ വന്‍ പ്രതിഷേധം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

സംവരണത്തിനെതിരെയും ജെഎന്‍യു സമരത്തെ അപഹസിച്ചും ജൂഡ് ആന്റണി ഇട്ട ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. നിങ്ങള്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ നികുതി അടയ്ക്കുന്നത്, അല്ലാതെ നിങ്ങളുടെ രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നായിരുന്നു ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തെ വിമര്‍ശിച്ചുള്ള ജൂഡിന്റെ പോസ്റ്റ്.

വെറുതെ സ്കൂളിൽ പോയി.

Posted by Jude Anthany Joseph on Sunday, November 20, 2016
TAGS :

Next Story