Quantcast

ബണ്ടിച്ചോര്‍ കുറ്റക്കാരന്‍; ശിക്ഷ പിന്നീട് വിധിക്കും

MediaOne Logo

admin

  • Published:

    13 May 2018 6:05 PM IST

2013 ജനുവരി ഇരുപതാം തീയതി പട്ടത്തെ കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ കവര്‍ച്ച കേസിലാണ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കണ്ടെത്തിയിരിക്കുന്നത്

തിരുവനന്തപുരത്ത് നാല് വര്‍ഷം മുന്പ് നടത്തിയ കവര്‍ച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി.ഭവനഭേദനം,കളവ്,തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റം.തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ക്യഷ്ണകുമാര്‍ കേസില്‍ പിന്നീട് വിധി പറയും...

2013 ജനുവരി ഇരുപതാം തീയതി പട്ടത്തെ കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ കവര്‍ച്ച കേസിലാണ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കണ്ടെത്തിയിരിക്കുന്നത്.ആഡംബര കാറും,മെബൈല്‍ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും മോഷ്ടിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.ഭവനഭേദനം,കളവ്,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതി സമാന കുറ്റം ചെയ്തിട്ടുള്ളതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.ബണ്ടിച്ചോറിന് മാനസിക വൈകല്യം ഉണ്ടന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.പ്രതിക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.മോഷണം നടത്തുന്ന സിസി ടിവി ദ്യശ്യങ്ങള്‍ വിചാരണ സമയത്ത് കോടതിയില്‍ പ്രദര്‍ശിപ്പിച്ച് തെളിവ് നല്‍കിയതെന്ന അപൂര്‍വ്വതയും കേസിനുണ്ട്. 39 സാക്ഷികളേയും,89 രേഖകളും,96 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി

TAGS :

Next Story