Quantcast

അടൂരില്‍ കെ കെ ഷാജുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതിഷേധം

MediaOne Logo

admin

  • Published:

    13 May 2018 11:06 AM IST

അടൂരില്‍ കെ കെ ഷാജുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതിഷേധം
X

അടൂരില്‍ കെ കെ ഷാജുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതിഷേധം

സീറ്റിനായി രംഗത്തുണ്ടായിരുന്ന പ്രാദേശിക നേതാക്കളെ അവഗണിച്ച് കെ കെ ഷാജുവിന് സീറ്റ് നല്‍കിയതിലുള്ള അസംതൃപ്തി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു...

അടൂരില്‍ കെ കെ ഷാജുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സീറ്റിനായി രംഗത്തുണ്ടായിരുന്ന പ്രാദേശിക നേതാക്കളെ അവഗണിച്ച് കെ കെ ഷാജുവിന് സീറ്റ് നല്‍കിയതിലുള്ള അസംതൃപ്തി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു. അര്‍ഹരായ നേതാക്കള്‍ അടൂരില്‍ ഉണ്ടെന്നിരിക്കെ ജെഎസ്എസില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ഷാജുവിനെ പരിഗണിച്ചത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.

സംവരണ മണ്ഡലമായ അടൂരില്‍ നിരവധി പ്രദേശിക നേതാക്കള്‍ സീറ്റിനായി രംഗത്തുണ്ടായിരുന്നു. കെപിസിസി അംഗം പന്തളം പ്രതാപന്‍ അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരന്‍ എന്നിരായിരുന്നു പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കെ കെ ഷാജുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയത്. ജെഎസ്എസില്‍ നിന്നെത്തിയ കെ കെഷാജുവിന് സീറ്റ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് നേതൃത്വം വിശദീകരിക്കണമെന്ന ആവശ്യമാണ് ഇവര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

കഴിഞ്ഞ തവണ 607 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായ മണ്ഡലം തിരിച്ച് പിടിക്കാമെന്ന യുഡിഎഫ് മോഹത്തിന് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. അടൂരിലേത് പെയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് കെപിസിസി എക്‌സിക്യൂട്ടിവ് അംഗം കെവി പത്മനാഭന്‍ വിമത സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കെ കെ ഷാജു സ്വന്തം നിലയ്ക്ക് പ്രചരണം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസംതൃപ്തി രൂക്ഷമായതോടെ അടൂരിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രതിസന്ധി വര്‍ധിച്ചിരിക്കുകയാണ്.

TAGS :

Next Story