Quantcast

ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം സഖ്യത്തോട് വിയോജിപ്പെന്ന് ശശി തരൂര്‍

MediaOne Logo

admin

  • Published:

    13 May 2018 6:41 PM GMT

ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം സഖ്യത്തോട് വിയോജിപ്പെന്ന് ശശി തരൂര്‍
X

ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം സഖ്യത്തോട് വിയോജിപ്പെന്ന് ശശി തരൂര്‍

ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം സഖ്യത്തില്‍ തനിക്ക് കടുത്ത വിയോജിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം സഖ്യത്തില്‍ തനിക്ക് കടുത്ത വിയോജിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സിപിഎം മുന്‍ കാലങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ ഒരിക്കലും ക്ഷമിക്കാനാവാത്തതാണെന്നും ശശി തരൂര്‍ കോഴിക്കോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള പ്രൊഫണഷണലുകളുടെ സംഘടനയായ കേരള പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ലോകം മുഴുവന്‍ തിരസ്കരിച്ച കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ മാത്രം സ്വീകരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി തരൂര്‍ പറഞ്ഞു. പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ലിമെന്റില്‍ എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story