Quantcast

മലാപ്പറമ്പ് സ്കൂള്‍ അടച്ച് പൂട്ടണമെന്ന വിധി: സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി ജൂലൈയില്‍ പരിഗണിക്കും

MediaOne Logo

admin

  • Published:

    14 May 2018 3:54 AM IST

മലാപ്പറമ്പ് സ്കൂള്‍ അടച്ച് പൂട്ടണമെന്ന വിധി: സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി ജൂലൈയില്‍ പരിഗണിക്കും
X

മലാപ്പറമ്പ് സ്കൂള്‍ അടച്ച് പൂട്ടണമെന്ന വിധി: സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി ജൂലൈയില്‍ പരിഗണിക്കും

ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പായി തങ്ങളുടെ വാദവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ് തടസ്സ ഹരജി നല്‍കി

മലാപ്പറമ്പ് സ്കൂള്‍ അടച്ച് പൂട്ടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിം കോടതി. വേനലവധിക്ക് ശേഷം ജൂലൈയില്‍ മാത്രമേ ഹരജി പരിഗണിക്കൂ.

അതിനിടെ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പായി തങ്ങളുടെ വാദവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ് തടസ്സ ഹരജി നല്‍കി. സര്‍ക്കാരിന്റെ അപ്പീലിനൊപ്പം ഈ ഹരജിയിലും കോടതി വാദം കേള്‍ക്കും.

TAGS :

Next Story