Quantcast

സഹകരണബാങ്കുകളിലെ നോട്ട് മാറ്റം; എംപിമാര്‍ നാളെ പ്രധാനമന്ത്രിയെ കാണും

MediaOne Logo

Alwyn K Jose

  • Published:

    14 May 2018 11:15 PM GMT

പഴയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്ന് കേരളത്തിലെ എം.പിമാര്‍ പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിയെയും കണ്ട് ആവശ്യപ്പെടും

പഴയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്ന് കേരളത്തിലെ എം.പിമാര്‍ പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിയെയും കണ്ട് ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഈ പ്രശ്നം റിസര്‍വ് ബാങ്ക് ഗവര്‍ണറോട് സംസാരിക്കാമെന്ന് അരുണ്‍ ജെയ്റ്റിലി ഉറപ്പു നല്‍കിയതായി എ.കെ.ആന്റണി പറഞ്ഞു.

നോട്ട് പിന്‍വലിച്ച നടപടി മൂലം സംസ്ഥാനത്തെ ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തു നിന്നുള്ള എം.പിമാരുടെ പ്രത്യേക യോഗം വിളിച്ചത്. പഴയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്ന് എം.പിമാര്‍ ഒരുമിച്ച് പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിയെയും കണ്ട് ആവശ്യപ്പെടാന്‍ യോഗത്തില്‍ ധാരണയായി. വിഷയം അരുണ്‍ജെയ്റ്റിലിയുമായി നേരിട്ട് ചര്‍ച്ച ചെയ്തുവെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ഇക്കാര്യം സംസാരിക്കാമെന്ന് അരുണ്‍ ജെയ്റ്റിലി ഉറപ്പു നല്‍കിയെന്നും എ.കെ.ആന്റണി പറഞ്ഞു.

പഴയ നോട്ടുകള്‍ സ്വീകരിക്കാനും മാറ്റി നല്‍കാനും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്ന് രാജ്യസഭയില്‍ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

TAGS :

Next Story