Quantcast

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് അടുക്കുന്നു

MediaOne Logo

Subin

  • Published:

    14 May 2018 5:38 PM GMT

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് അടുക്കുന്നു
X

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് അടുക്കുന്നു

കേരള കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഉടന്‍ മുന്നണി പ്രവേശം സാധ്യമാകും.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതകള്‍ വീണ്ടും സജീവമാകുന്നു. ഉമ്മന്‍ ചാണ്ടി വിഎം സുധീരന്‍ തിരുവഞ്ചൂര്‍ തുടങ്ങിയവര്‍ നിലപാട് മയപ്പെടുത്തിയോടെയാണ് ഈ സാധ്യത തെളിഞ്ഞത്. കേരള കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഉടന്‍ മുന്നണി പ്രവേശം സാധ്യമാകും. ഇന്ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യും.

ചരല്‍കുന്ന് ക്യാമ്പിന് ശേഷം യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് കോട്ടയത്ത് ഇടത് മുന്നണിയുമായി കൂട്ടുകൂടിയതാണ് കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം ഇതെല്ലാം ഇരു കൂട്ടരും മറക്കാന്‍ തയ്യാറായെന്ന സൂചനകള്‍ തന്നെയാണ് ലഭിക്കുന്നത്. കുറേ നാളുകള്‍ക്ക് ശേഷം ഇന്നലെ കോട്ടയത്ത് നടന്ന ഒരു ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും കെഎം മാണിയും അടക്കമുള്ള ഒരുമിച്ച് പങ്കെടുത്തത് ഇതിന്റെ സൂചനയാണ് നല്‍കുന്നത്.

ഇടഞ്ഞ് നിന്ന കോട്ടയം ഡിസിസിയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം കഴിഞ്ഞ യുഡിഎഫിലും ചര്‍ച്ചയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്കായി ഇന്ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരള കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നം പരിഹരിക്കപ്പെടും.

TAGS :

Next Story