Quantcast

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതി ബലാല്‍സംഗത്തിന് ഇരയായെന്ന് പൊലീസ്

MediaOne Logo

admin

  • Published:

    14 May 2018 2:47 PM GMT

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതി ബലാല്‍സംഗത്തിന് ഇരയായെന്ന് പൊലീസ്
X

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതി ബലാല്‍സംഗത്തിന് ഇരയായെന്ന് പൊലീസ്

കുറുപ്പംപടി ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടില്‍ ജിഷ കൊല്ലപ്പെട്ട നിലയില്‍ കണ്ടത് മൂന്ന് ദിവസം മുമ്പാണ്. ശരീരത്തില്‍ ആഴമുള്ള മുറിവുകളുണ്ടായിരുന്നു. വയറില്‍ ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു.

പെരുന്പാവൂരില്‍ കൊല്ലപ്പെട്ട യുവതി ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്. ശരീരത്തിലുണ്ടായിരുന്ന ആഴ്ത്തിലുള്ള മുറിവുകള്‍ ഇത് സംബന്ധിച്ച് സൂചന നല്‍കുന്നത്. കുറുപ്പംപടി ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടില്‍ ജിഷ കൊല്ലപ്പെട്ട നിലയില്‍ കണ്ടത് മൂന്ന് ദിവസം മുമ്പാണ്. ശരീരത്തില്‍ ആഴമുള്ള മുറിവുകളുണ്ടായിരുന്നു. വയറില്‍ ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു.

രാത്രി എട്ടരയോടെ അമ്മ രാജേശ്വരിയാണ് മൃതദേഹം കണ്ടെത്തിയത്. അരയ്ക്ക് കിഴ്പോട്ട് വിവസ്ത്രയായി കാണപ്പെട്ട ജിഷ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് പോലീസ് നല്‍കുന്ന സൂചന. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. അമ്മ രാജേശ്വരിയും ജിഷയും കനാല്‍ പുറമ്പോക്കിലായിരുന്നു താമസം.

TAGS :

Next Story