Quantcast

കോഴിക്കോട് നാദാപുരത്ത് 100 അംഗ കേന്ദ്രസേന എത്തി

MediaOne Logo

admin

  • Published:

    14 May 2018 9:54 AM GMT

കോഴിക്കോട് നാദാപുരത്ത് 100 അംഗ കേന്ദ്രസേന എത്തി
X

കോഴിക്കോട് നാദാപുരത്ത് 100 അംഗ കേന്ദ്രസേന എത്തി

തെരഞ്ഞെടുപ്പ് വേളയില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനവും മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്ത് നാദാപുരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് നാദാപുരത്ത് കേന്ദ്ര സേനയെത്തി. 100 അംഗ കേന്ദ്രസേനയാണ് എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസേനയെ വിന്യസിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനവും മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്ത് നാദാപുരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുളളത് നാദാപുരം മണ്ഡലത്തിലാണ്. റൂറല്‍ എസ് പി യുടെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുക. ലോക്കല്‍ പോലീസിന് പുറമെ രണ്ട് കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. ഇതില്‍ ബംഗാളില്‍ നിന്നുളള കേന്ദ്രസേന ചൊവ്വാഴ്ച രാവിലെയാണ് നാദാപുരത്തെത്തിയത്. 200 പേരടങ്ങുന്ന കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിക്കാനാണ് തീരുമാനം. അവശേഷിക്കുന്ന
സംഘം ഈയാഴ്ച തന്നെ നാദാപുരത്തെത്തും. 117 പോളിംഗ് ബൂത്തുകളാണ് നാദാപുരം മണ്ഡലത്തിലുളളത്. നാദാപുരം പോലീസ് സ്റ്റേഷന്‍
പരിധിയില്‍ 69 ഉം വളയം പരിധിയില്‍ 48 ഉം പ്രശ്നബാധിത ബൂത്തുകളുണ്ട്. വളയത്ത് 31 ബൂത്തുകള്‍ സെന്‍സിറ്റീവ് ബൂത്തുകളുടെ ഗണത്തിലാണ്. 10 ബൂത്തുകള്‍ അതീവ സുരക്ഷാബൂത്തുകളാണ്.

കേന്ദ്രസേനയ്ക്ക് പുറമെ രണ്ട് ഡിവൈഎസ്പിമാരുടെയും സി ഐ മാരുടെയും നേതൃത്വത്തില്‍ 200 പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിക്കും. ഇതിന് പുറമെ ഗ്രൂപ്പ് പെട്രോളിംഗ്, ലോ ആന്റ് ഓര്‍ഡര്‍ പെട്രോളിംഗ് സ്ട്രൈക്കിംഗ് ഫോഴ്സ്, പിക്കറ്റ് പോസ്റ്റ് എന്നീ സംവിധാനങ്ങളും ഊര്‍ജ്ജിതമാക്കും.

TAGS :

Next Story