Quantcast

യുവ സംരംഭകര്‍ക്ക് സഹായവുമായി കെ.എസ്.ഇ.ഡി.എം

MediaOne Logo

admin

  • Published:

    14 May 2018 7:46 AM GMT

യുവ സംരംഭകര്‍ക്ക് സഹായവുമായി കെ.എസ്.ഇ.ഡി.എം
X

യുവ സംരംഭകര്‍ക്ക് സഹായവുമായി കെ.എസ്.ഇ.ഡി.എം

20 ലക്ഷം വരെ പലിശ രഹിത വായ്പ ഈ പദ്ധതിയിലൂടെ സംരംഭകര്‍ക്ക് ലഭിക്കും. KSEDM പദ്ധതിയിലൂടെ സഹായം ലഭിച്ച് വിജയകരമായ സംരംഭം നടത്തുന്ന കോഴിക്കോട്ടെ ഒ ടിമ്പറാണ് .....

യുവ തൊഴില്‍ സംരംഭകര്‍ക്ക് സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയാണ് KSEDM. 20 ലക്ഷം വരെ പലിശ രഹിത വായ്പ ഈ പദ്ധതിയിലൂടെ സംരംഭകര്‍ക്ക് ലഭിക്കും. KSEDM പദ്ധതിയിലൂടെ സഹായം ലഭിച്ച് വിജയകരമായ സംരംഭം നടത്തുന്ന കോഴിക്കോട്ടെ ഒ ടിമ്പറാണ് ഇന്നത്തെ മീഡിയവണ്‍ - മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.

കോഴിക്കോട്ടുകാരായ വൈഷ്ണവ്, ആസിഫ്, വൈശാഖ് എന്നിവര്‍ പഠനത്തിനിടയില്‍ മനസ്സില്‍ കണ്ട ആശയമാണ് ഒ ടിമ്പറായി വികസിച്ചത്. മരം കൊണ്ട് നിര്‍മിക്കുന്ന വിവിധ ഉല്‍പന്നങ്ങളാണ് ഒ ടിമ്പര്‍ നിര്‍മിക്കുന്നത്. ആദ്യമുണ്ടാക്കിയ മരം കൊണ്ടുള്ള മൊബൈല്‍ ഫോണ്‍ കവര്‍ ആകര്‍ഷകമായതിനെ തുടര്‍ന്ന് പ്രകൃതി സൌഹൃദമായ നിരവധി ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി.കുടുംബ ഫോട്ടോ, കുട്ടികളുടെ ഫോട്ടോ, വിവാഹ ഫോട്ടോ തുടങ്ങിയവ മരത്തില്‍ പതിച്ചു നല്‍കുന്നത് വാങ്ങാന്‍ നിരവധി ഉപഭോക്താക്കളുണ്ട്.

പദ്ധതി മുതല്‍ മുടക്കിന്റെ 90 ശതമാനം വരെ KSEDM പദ്ധതിയിലൂടെ വായ്പ ലഭിക്കും. ഒരു വര്‍ഷം വരെ മോറട്ടോറിയവും ലഭിക്കും. തൊഴില്‍ രഹിതരായ 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് KSEDM പദ്ധതിയുടെ സഹായം ലഭിക്കുക

TAGS :

Next Story