Quantcast

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന ആശയം ഉപേക്ഷിച്ചെന്ന് ഗതാഗതമന്ത്രി

MediaOne Logo

Khasida

  • Published:

    15 May 2018 11:40 PM GMT

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന ആശയം ഉപേക്ഷിച്ചെന്ന് ഗതാഗതമന്ത്രി
X

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന ആശയം ഉപേക്ഷിച്ചെന്ന് ഗതാഗതമന്ത്രി

ഓണത്തിന് സ്വകാര്യ ദീര്‍ഘദൂര ബസ്സുകള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന നിര്‍ദേശം പൂര്‍ണമായും ഉപേക്ഷിച്ചതാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഓണം പ്രമാണിച്ച് ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസ്സുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഓണത്തിന് ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന നിര്‍ദേശം നിലവിലുള്ള നിയമത്തിന് എതിരാണെന്നും അതിനാല്‍ ആശയം ഉപേക്ഷിച്ചെന്നും മന്ത്രി വ്യക്തമാക്കി.

ഓണത്തിന് സ്വകാര്യ ദീര്‍ഘദൂര ബസ്സുകള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കും.
കെ എസ് ആര്‍ ടി സിയുടെ കമേഴ്സ്യല്‍ കെട്ടിടങ്ങള്‍ ബാധ്യതയാണ്. അതുകൊണ്ട് നിലവില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ അവിടേക്ക് മാറ്റും.

സുരക്ഷിത ഓണം കാമ്പയിനിന്റെ ഭാഗമായി ഹെല്‍മെറ്റ് ഉപയോഗത്തെക്കുറിച്ച് ലൈവ് ഡെമോ സംഘടിപ്പിക്കും. സ്കൂളുകളില്‍ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ കാമറ നിരീക്ഷണത്തിലാക്കും. റൂട്ട് ബസുകളുടെ സമയക്രമം നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story