Quantcast

കാലവര്‍ഷം ദുര്‍ബലം: കേരളം കുടിവെള്ളക്ഷാമത്തിലേക്ക്

MediaOne Logo

Sithara

  • Published:

    15 May 2018 7:41 PM IST

കാലവര്‍ഷം ദുര്‍ബലം: കേരളം കുടിവെള്ളക്ഷാമത്തിലേക്ക്
X

കാലവര്‍ഷം ദുര്‍ബലം: കേരളം കുടിവെള്ളക്ഷാമത്തിലേക്ക്

വേനല്‍കാലമെത്തുന്നതിന് മുന്‍പ് തന്നെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടുകഴിഞ്ഞു.

കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാകുകയാണ്. വേനല്‍കാലമെത്തുന്നതിന് മുന്‍പ് തന്നെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടുകഴിഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ കേരളം ദാഹിച്ചുവലയുമെന്നുറപ്പാണ്.

29 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതോടെ കുടിവെള്ളക്ഷാമവും ഈ വര്‍ഷം രൂക്ഷമാകുമെന്നുറപ്പായി. മഴ കുറവ് ലഭിച്ച വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളെ തന്നെയാകും ജലക്ഷാമം ഏറെ ബാധിക്കുക. ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയെകുറിച്ചുള്ള കണക്കുകളും ആശങ്കാവഹമാണ്.

മഴവെള്ള സംഭരണത്തിലൂടെയും പ്രായോഗികതലത്തിലുള്ള കുടിവെള്ള പദ്ധതികളിലൂടെയും മാത്രമേ ജലക്ഷാമം പരിഹരിക്കാനാകൂയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാലവര്‍ഷത്തില്‍ മഴ കുറഞ്ഞെങ്കിലും തുലാവര്‍ഷം കനിയുമെന്ന പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്.

TAGS :

Next Story